ചെന്നൈയിലെ വീടും തോട്ടവും പരിചയപ്പെടുത്തി ഉർവ്വശി; വീഡിയോ

Web Desk   | Asianet News
Published : Jun 28, 2021, 03:45 PM ISTUpdated : Jun 28, 2021, 03:46 PM IST
ചെന്നൈയിലെ വീടും തോട്ടവും പരിചയപ്പെടുത്തി ഉർവ്വശി; വീഡിയോ

Synopsis

വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികൾ നട്ടുവളർത്താറുണ്ടെന്നും താരം വീഡിയോയിൽ പറയുന്നു.  

ലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരം വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പുത്തം പുത്തുകാലൈ, സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നിവയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇപ്പോഴിതാ ചെന്നെയിലെ വീടും പരിസരവും പരിചയപ്പെടുത്തുന്ന ഉർവ്വശിയുടെ വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

മാവ്, പ്ലാവ്, മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ നിരവധി ഫലവൃഷാദികൾ വീട്ടിൽ ഉർവ്വശി നട്ടുവളർത്തിയിട്ടുണ്ട്. വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികൾ നട്ടുവളർത്താറുണ്ടെന്നും താരം വീഡിയോയിൽ പറയുന്നു.  

സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ പോലുള്ളവയിൽ അവ നടാണമെന്നും ഉർവ്വശി പറയുന്നു. തമിഴ് ചാനൽ പരിപാടിയിലാണ് ഉർവ്വശി തന്റെ വീട് പരിയചപ്പെടുത്തിയത്. ഉര്‍വ്വശിയുടെ തമിഴ് ഒരുരക്ഷയും ഇല്ലെന്നാണ് മലയാളികളായ ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുന്നത്. താരം മലയാളം സംസാരിക്കുന്നതാണ് തങ്ങള്‍ക്ക് ഇഷ്ടമെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക