'നോക്കണ്ട ഉണ്ണീ, ഇത് അതന്നെ'; മകൾക്കൊപ്പമുള്ള ചിത്രവുമായി ആര്യ

Published : Dec 07, 2023, 11:50 PM IST
'നോക്കണ്ട ഉണ്ണീ, ഇത് അതന്നെ'; മകൾക്കൊപ്പമുള്ള ചിത്രവുമായി ആര്യ

Synopsis

സോഷ്യൽ മീഡിയയില്‍ സജീവമാണ് ആര്യ

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയും ഒക്കെയാണ് ആര്യ. ബഡായി ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. ബിഗ് ബോസ് മലയാളം മുന്‍ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ തിളങ്ങി നിൽക്കുകയാണ്.

ഇപ്പോഴിതാ ആര്യ മകൾ റോയയെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. മകൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ കമന്റ്. 'നോക്കണ്ട ഉണ്ണീ ... ഇത് അതന്നെ .. എന്റെ തോള് വരെ അയി. സമയം വളരെ വേഗത്തിൽ പറക്കുന്നു !! എന്റെ തന്നെ മറ്റൊരു രൂപമായ ഇവളെ അരക്കെട്ടിൽ നിന്ന് താഴെ ഇറക്കിയിട്ട് അധികമായില്ല. ഇപ്പോൾ അവൾ എന്റെ തോളൊപ്പം വളർന്നിരിക്കുന്നു' ... എന്നാണ് ആര്യ കുറിച്ചത്. ഒരേപോലെയുള്ള വേഷത്തിലാണ് രണ്ടുപേരും എത്തുന്നത്. സന്തൂർ മമ്മിയെന്ന് ആര്യയെ അഭിസംബോധന ചെയ്താണ് പലരുടെയും കമന്റുകൾ.

 

ടെലിവിഷനൊപ്പം നിരവധി സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ജോഷി ചിത്രം ലൈലാ ഓ ലൈലായില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് ആദ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, ഹണീ ബീ 2, ഗാനഗന്ധര്‍വ്വന്‍, മേപ്പടിയാന്‍, എന്താടാ സജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ALSO READ : റിലീസിന് മുന്‍പേ ആദ്യ റെക്കോര്‍ഡുമായി 'വാലിബന്‍'; മോഹന്‍ലാല്‍ രണ്ടാമതാക്കിയത് ദുല്‍ഖര്‍ ചിത്രത്തെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക