Kudumbavilakku : 'സിദ്ധാര്‍ത്ഥുമായി അടുക്കരുതേ'; സുമിത്രയോട് കുടുംബവിളക്ക് ആരാധകര്‍

Web Desk   | Asianet News
Published : Jan 14, 2022, 11:28 PM IST
Kudumbavilakku : 'സിദ്ധാര്‍ത്ഥുമായി അടുക്കരുതേ'; സുമിത്രയോട് കുടുംബവിളക്ക് ആരാധകര്‍

Synopsis

സുമിത്രയും സിദ്ധാർത്ഥും അടുക്കരുതെന്നാണ് കുടുംബവിളക്ക് പ്രേക്ഷകർ ആഗ്രഹിക്കുന്നതെങ്കിലും, അതിലേക്കാണോ പരമ്പരയുടെ പോക്കെന്നാണ് ഇപ്പോൾ എല്ലാവരും സംശയിക്കുന്നത്.

പ്രേക്ഷക പ്രിയമുള്ള മലയാള മിനിസ്‌ക്രീനിലെ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്ര (Sumithra) എന്ന സ്ത്രീയുടെ ജീവിതകഥയാണ് പരമ്പരയുടെ മുഖ്യ വിഷയമെങ്കിലും, ആവേശകരമായ മറ്റ് ഒരുപാട് കാര്യങ്ങളും പരമ്പര പറഞ്ഞുവയ്ക്കുന്നുണ്ട്. കുടുംബത്തെ അത്രയധികം സ്നേഹിക്കുന്ന സുമിത്രയ്ക്ക് നേരിടേണ്ടി വരുന്നത് തനിക്കു നേരെയുള്ള വെല്ലുവിളികളും കുടുംബത്തിന് നേരെയുള്ള വെല്ലുവിളികളുമാണ്. പരമ്പരയില്‍ സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് (Sidharth),  വേദിക (Vedika) എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതോടെയാണ് പരമ്പരയുടെ കഥാഗതി മനോഹരമായത്. ഒറ്റപ്പെട്ട നോവില്‍ നിന്നും സുമിത്ര കരകയറിയത് തന്റെ ജീവിതത്തില്‍ നിന്നുമായിരുന്നു. സുമിത്രാസ് എന്ന വസ്ത്രക്കട തുടങ്ങിയ സുമിത്ര ഇന്ന് അറിയപ്പെടുന്ന ബിസിനസുകാരി ആയിരിക്കയാണ്.

എന്നാല്‍ വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാര്‍ത്ഥ് ആകെ പൊല്ലാപ്പിലാകുകയായിരുന്നു. കുടുംബജീവിതവും, പ്രൊഫഷണല്‍ കരിയറും ആകെ താളം തെറ്റിയ സിദ്ധാര്‍ത്ഥിന് വീണ്ടും സുമിത്രയോട് അടുപ്പം തോന്നുന്നുണ്ട്. സുമിത്ര സിദ്ധാര്‍ത്ഥില്‍നിന്നും അകന്നു തന്നെയാണിരിക്കുന്നതെങ്കിലും സിദ്ധാര്‍ത്ഥിന്റെ പെരുമാറ്റം പ്രേക്ഷകര്‍ക്കും സുമിത്രയ്ക്കും ഒരുപോലെതന്നെ മുഷിപ്പിക്കുന്നുണ്ട്.

വാഗമണില്‍ പുതുവത്സര ആഘോഷത്തിനായെത്തിയ സുമിത്രയുടെ കുടുംബത്തോടൊപ്പം സിദ്ധാര്‍ത്ഥുമുണ്ട്. ആഘോഷത്തിനിടെ കാലാവസ്ഥയുടെ പ്രശ്‌നം കാരണം സിദ്ധാര്‍ത്ഥിന്റെ അച്ഛനായ ശിവദാസ മേനോന്‍ ആശുപത്രിയിലായിരിക്കുകയാണ്. സിദ്ധാര്‍ത്ഥിന്റെ അച്ഛനാണെങ്കിലും ശിവദാസന് കൂടുതല്‍ അടുപ്പം മരുമകളായ സുമിത്രയോടാണ്. അതുകൊണ്ടുതന്നെ പരമ്പരയുടെ പ്രേക്ഷകര്‍ക്കും ശിവദാസനോടാണ് അടുപ്പം. ആശുപത്രിയില്‍ കിടക്കുന്ന ശിവദാസന്റെ മുറിയുടെ പുറത്ത് സുമിത്രയും സിദ്ധാര്‍ത്ഥുമാണ് കാവലായി ഇരിക്കുന്നത്.

ആശുപത്രിയില്‍ ഒന്നിച്ചിരിക്കുന്ന സമയത്ത് സിദ്ധാര്‍ത്ഥ് സുമിത്രയോട് അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പഴയ ചില കാര്യങ്ങള്‍ സിദ്ധാര്‍ത്ഥ് സുമിത്രയോട് പറയുമ്പോള്‍, തനിക്ക് ഇതൊന്നും കേള്‍ക്കാന്‍ സമയവും ഇഷ്ടവുമില്ലായെന്ന് സുമിത്ര വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിനുശേഷം സുമിത്രയുടെ ചുമലില്‍ കിടന്നുറങ്ങുന്ന സിദ്ധാര്‍ത്ഥിനേയും പരമ്പരയില്‍ കാണിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് സുമിത്രയുമായി അടുക്കുന്നത് ഒട്ടും ശരിയല്ലെന്നാണ് കുടുംബവിളക്ക് ആരാധകര്‍ പറയുന്നത്. ഇരുവരും സുഹൃത്തുക്കള്‍ തന്നെയായി മുന്നോട്ട് പോകട്ടെയെന്നും, രോഹിത്തും സുമിത്രയും തമ്മില്‍ അടുക്കണം എന്നെല്ലാമാണ് ആരാധകരുടെ ഭാഷ്യം.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ