മേനോന്റെ തിരോധാനത്തില്‍ ചന്ദ്രന്‍ അകപ്പെടുന്നോ- വാനമ്പാടി റിവ്യു

Web Desk   | Asianet News
Published : Jun 12, 2020, 08:37 PM IST
മേനോന്റെ തിരോധാനത്തില്‍ ചന്ദ്രന്‍ അകപ്പെടുന്നോ- വാനമ്പാടി റിവ്യു

Synopsis

ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മേനോന്‍ എവിടെയാണെന്ന സത്യം അടുത്തുതന്നെ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാട്ടുകാരനായ മോഹന്‍കുമാറിന്റെ കുടുംബവും അയാളുടെ ജീവിതത്തിലെ വെല്ലുവിളികളിലൂടെയും മറ്റുമാണ് പരമ്പര പുരോഗമിക്കുന്നത്. നിലവില്‍ മോഹന്റെ ഭാര്യയുടെ അച്ഛന്‍ എവിടെയെന്നാണ് പരമ്പരയിലെ അന്വേഷണങ്ങള്‍ നീളുന്നത്. മോഹന്റെ കൂടെ ബീച്ചിലേക്ക് പോയതില്‍ പിന്നെയാണ് മേനോനെ കാണാതായതെന്നതാണ് മോഹനെ ചിലരെങ്കിലും സംശയിക്കാന്‍ കാരണം. എന്താണ് മോഹനും മേനോനും ബീച്ചില്‍നിന്നും സംസാരിച്ചിരിക്കുക എന്നതാണ് എല്ലാവരേയും അലട്ടുന്നത്. എന്നാല്‍ മേനോനെ ശ്രീമംഗലത്തുനിന്നും മാറ്റി മോഹനെ കുടുക്കാനായി പത്മിനി തന്നെയാണോ ചരടുവലിക്കുന്നതെന്നും ചന്ദ്രനും മറ്റും സംശയിക്കുന്നുണ്ട്.

മേനോനെ കാണാതായതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് മോഹന്റെ ഏട്ടന്‍ ചന്ദ്രന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പത്മിനിയുടെ അമ്മാവനായ ജയരാജാണ് ചന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇരുവരും അനുമോള്‍ മോഹന്റെ മകളാണ് എന്ന കാര്യം ചർച്ച ചെയ്യുന്നുണ്ട്.. എന്നാല്‍ അതൊന്നും പത്മിനി അറിയരുതെന്നും  പറയുന്നു. താനല്ല മേനോനെ അപകടപ്പെടുത്തിയതെന്നും, തനിക്കൊന്നും അറിയില്ല എന്നെല്ലാം ചന്ദ്രന്‍ പറയുന്നുണ്ടെങ്കിലും, ചന്ദ്രനെ എങ്ങനെയെങ്കിലും കേസില്‍പെടുത്താനാണ് പത്മിനിയും ജയരാജും ശ്രമിക്കുന്നത്.

ചന്ദ്രനെ കാണാതെ ശ്രീമംഗലം വീട് ആകെ കലുഷിതമായിരിക്കുകയാണ്. മോഹന്റെ അമ്മയും കുറ്റപ്പെടുത്തുന്നത് പത്മിനിയെയാണ്. പത്മിനി ചന്ദ്രന്റെ പേരില്‍ കേസ് കൊടുത്തതാണ് ചന്ദ്രനെ പൊലീസ് കൊണ്ടുപോകാന്‍ കാരണമെന്ന് അമ്മയും മനസിലാക്കിയിട്ടുണ്ട്. അതുപോലെതന്നെ വീട്ടിലെ അനുമോളും തംബുരുവും ചന്ദ്രന്‍ വല്ല്യച്ഛനെകാണാതെ ആകെ സങ്കടപ്പെട്ട് ഇരിക്കുകയാണ്. മേനോന്‍ എവിടെയാണെന്ന് അടുത്തുതന്നെ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. എല്ലാം മോഹനേയും കുടുംബത്തേയും കരിവാരിത്തേക്കാനുള്ള പദ്ധതിയാണെന്ന സത്യം ഉടനെത്തന്നെ പുറത്തുവരുമെന്ന് കരുതാം.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍