'ഈ നേട്ടം നിങ്ങള്‍ തന്നത്', ആരാധകര്‍ക്ക് നന്ദി പറഞ്ഞ് റിമി ടോമി

Web Desk   | Asianet News
Published : Jun 11, 2020, 11:14 PM ISTUpdated : Jun 11, 2020, 11:24 PM IST
'ഈ നേട്ടം നിങ്ങള്‍ തന്നത്', ആരാധകര്‍ക്ക് നന്ദി പറഞ്ഞ് റിമി ടോമി

Synopsis

റിമി ടോമി ഒഫീഷ്യല്‍ എന്ന പേരിലാണ് റിമി ചാനല്‍ ആരംഭിച്ചത്. ചാനലിന് ഒരു മാസം കൊണ്ട് ഒരു ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരെ കിട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് റിമിയിപ്പോള്‍.

ഏറെ തിരക്കുണ്ടായിരുന്ന താരങ്ങളെല്ലാം ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതല്‍ വീട്ടില്‍ തന്നെയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ നിന്ന് ശൂന്യതയിലേക്ക് ഇറങ്ങിവന്ന അവസ്ഥ പലര്‍ക്കും പലരീതിയിലാണ് ബാധിച്ചത്. അത് പല താരങ്ങളും തുറന്നുപറയുകയും ചെയ്തു. എന്നാല്‍ മലയാളി താരങ്ങളല്‍ പലരും ആ സമയവും ക്രിയാത്മകമായാണ് ചെലവഴിച്ചത്. 

സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ് മിക്ക താരങ്ങളും ആദ്യം ചെയ്തത്. അതില്‍ അവരുടെ വീട്ടു വിശേഷങ്ങളും കുക്കിങ് വിശേഷങ്ങളുമടക്കമുള്ളവ പങ്കുവയ്ക്കുകയും ചെയ്തു. ഇതില്‍ അനു സിത്താര, അഹാന കൃഷ്ണകുമാര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ് റിമി ടോമിയുടെ ചാനലായിരുന്നു.

റിമി ടോമി ഒഫീഷ്യല്‍ എന്ന പേരിലാണ് റിമി ചാനല്‍ ആരംഭിച്ചത്. ചാനലിന് ഒരു മാസം കൊണ്ട് ഒരു ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരെ കിട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് റിമിയിപ്പോള്‍. ഇതിന് എല്ലാവരോടും നന്ദിയും പറഞ്ഞാണ് റിമി രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും നല്‍കിയ വലിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായി റിമി കുറിച്ചു. ഇതൊരുപാട് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്നും റിമി ടോമി പറയുന്നു

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക