Khushi Sampath : 'ദീപക്കിന്റെ നിളയായി ഇനി പളുങ്കില്‍ ഇല്ല' : പിന്മാറുന്നുവെന്ന് ഖുഷി സമ്പത്ത്‌

Web Desk   | Asianet News
Published : Mar 10, 2022, 10:47 PM IST
Khushi Sampath : 'ദീപക്കിന്റെ നിളയായി ഇനി പളുങ്കില്‍ ഇല്ല' : പിന്മാറുന്നുവെന്ന് ഖുഷി സമ്പത്ത്‌

Synopsis

ബാംഗ്ലൂര്‍ സ്വദേശിനിയായ ഖുഷി മോഡലിംഗ് രംഗത്ത് തിളങ്ങിയ ശേഷമാണ് മിനിസ്‌ക്രീനിലേക്ക് എത്തിയത്. 

നല്ല അഭിപ്രായത്തോടെ മുന്നോട്ട് പോകുന്ന ഏഷ്യാനെറ്റിലെ പരമ്പരയാണ് പളുങ്ക് (palunku serial). മലയാളികള്‍ക്ക് കണ്ടുപരിചയമില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ കാണിച്ചിട്ടും പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നാകാന്‍ പളുങ്കിന് കഴിഞ്ഞിട്ടുണ്ട്. ബംഗാളി എഴുത്തുകാരിയായ ലീന ഗംഗോപാദ്യായുടെ (Leena Gangopadhyay) ഖോര്‍ഖുട്ടോ (Khorkhuto) എന്ന കഥയാണ്, അതേ പേരില്‍ ബംഗാളില്‍ പരമ്പരയായത്. ഖോര്‍ഖുട്ടോ പരമ്പര മലയാളത്തിലേക്ക് പളുങ്കായി എത്തുകയായിരുന്നു. വലിയൊരു താരനിരയെ അണിനിരത്തിയ പരമ്പര വലിയ കഥാഗതിയോടെയാണ് മുന്നോട്ട് പോകുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളാണ് നിളയും ദീപകും. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷങ്ങളോടെ ഇരുവരുടേയും വിവാഹവും.

പരമ്പരയില്‍ നിളയായി എത്തിയത് ഖുഷി സമ്പത്തും, ദീപക്കായി എത്തുന്നത് തേജസ് ഗൗഡയുമായിരുന്നു. ഇരുവരുടേയും കോംപിനേഷന്‍ സീനുകളും മറ്റും മറ്റൊരു ശിവാഞ്ജലി പിറക്കുന്നോ എന്ന തരത്തിലുമായിരുന്നു. എന്നാല്‍ പരമ്പരയില്‍ ഇനി നിളയായി ഖുഷി സമ്പത്ത് എത്തില്ല എന്നതാണ് പുതിയ വാര്‍ത്ത. ഖുഷി പരമ്പരയില്‍ നിന്നും മാറുന്നു എന്ന തരത്തിലുള്ള ചില അനൗദ്യോഗിക വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളിലായി പല യൂട്യൂബ് ചാനലുകളും അപ്‌ഡേറ്റ് ചെയ്തിരുന്നെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ശരിക്കും താന്‍ ഇനി നിളയായി ഉണ്ടാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഖുഷി സമ്പത്ത്.

കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഖുഷി പിന്മാറുന്ന കാര്യം അറിയിച്ചത്. പലരും മെസേജ് അയച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു കുറിപ്പ് തുടങ്ങുന്നത്. എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദി, പളുങ്കിലെ നിളയായി ഇനി തുടരുന്നില്ല. എന്നാണ് ഖുഷി പറഞ്ഞത്. എന്താണ് പരമ്പരയില്‍നിന്നും പിന്മാറാനുള്ള കാരണം എന്നത് താരം വ്യക്തമാക്കിയിട്ടില്ല. കൂടാതെ വ്യക്തമായി കാര്യങ്ങള്‍ പറയുന്നതിന് വൈകാതെ ലൈവില്‍ വരാം എന്നും ഖുഷി പറയുന്നുണ്ട്.

പൂര്‍ണ്ണമായ കുറിപ്പ് വായിക്കാം -

''സ്‌നേഹിതരേ, എല്ലാവരും നന്നായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ പളുങ്ക് പരമ്പര ഉപേക്ഷിക്കുകയാണോ എന്ന തരത്തിലുള്ള ഒരുപാട് ഡയറക്ട് മെസേജുകള്‍ എനിക്ക് കിട്ടി. അത് ശരിയാണെന്നാണ് എനിക്ക് പറയാനുള്ളത്. നിളയായി ഇനി തുടരുന്നില്ല. സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി. നിങ്ങളോട് എല്ലാവരും ഒരുപാട് സ്‌നേഹമുണ്ട്. ഇനിയെപ്പോഴെങ്കിലും എല്ലാവരേയും വീണ്ടും കാണാന്‍ കഴിയുമായിരിക്കും, അതിന് ഞാനും പൂര്‍ണ്ണമായ മനസ്സോടെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ മെസേജുകളും, എഡിറ്റുകളും, ഫാന്‍പേജുകളും, അതിനെല്ലാം അപ്പുറമുള്ള സ്‌നേഹവും ഞാന്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പരിചയവുമില്ലാത്ത വ്യക്തിക്കുവേണ്ടി നിങ്ങള്‍ എഡിറ്റിംഗിനായും, പോസ്റ്റ് ചെയ്യാനായും എടുക്കുന്ന സമയം കാണുമ്പോള്‍ എല്ലാവരും നിസ്വാര്‍ത്ഥരാണെന്ന് തോന്നുന്നു. നിങ്ങളെല്ലാം എന്റെ ഹൃദയത്തിലുണ്ടാകും. എല്ലാവരോയും സ്‌നേഹം മാത്രം.'' 

പോകുന്നു
- നിള

ബാംഗ്ലൂര്‍ സ്വദേശിനിയായ ഖുഷി മോഡലിംഗ് രംഗത്ത് തിളങ്ങിയ ശേഷമാണ് മിനിസ്‌ക്രീനിലേക്ക് എത്തിയത്. ഓവിയ, ഉയിരെ തുടങ്ങിയ രണ്ട് തമിഴ് പരമ്പരകള്‍ക്ക് ശേഷമാണ് ഖുഷി പളുങ്കിലേക്ക് എത്തിയത്. യുവശസ്ത്രഞ്ജന്റെ കഥ പറയുന്ന പരമ്പര ത്രില്ലിംഗായാണ് മുന്നോട്ട് പോകുന്നത്. നായികയുടെ ഏട്ടന്റെ മരണത്തിന് നിശബ്ദനായ ഉത്തരവാദിയാണ് നായകനായ 'ദീപക്'. എന്നാല്‍ ഇത് നായകനോ നായികയോ അറിയുന്നില്ല. നായകന്‍ സുഹൃത്തിന്റെ കാറിലിരുന്ന് ഉറങ്ങുന്ന സമയത്താണ് കാര്‍ ഒരു ബൈക്കിനെ തട്ടുന്നതും നായികയുടെ സഹോദരന്‍ മരിക്കുന്നതും. മരിച്ച ഏട്ടന്റെ ചെറിയ രൂപസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് നായികയുടെ വീട്ടുകാര്‍ 'നിള'യ്ക്കായി 'ദീപക്കി'നെ വിവാഹം ആലോചിക്കുന്നതും, വിവാഹം നടക്കുന്നതും. അഹങ്കാരിയായ നായികയെ നായകന്‍ വിവാഹം കഴിച്ചതോടെ, ചെറിയ പിണക്കങ്ങള്‍ കാണാനിരുന്ന പ്രേക്ഷകര്‍ക്കാണ് ഇപ്പോള്‍ നിളയെ നഷ്ടമായിരിക്കുന്നത്.

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ