Kudumbavilakku : ശ്രീനിലയത്തില്‍ ഇത് വേദികയുടെ തീക്കളി; കുടുംബവിളക്ക് റിവ്യു

Web Desk   | Asianet News
Published : Jan 19, 2022, 11:33 PM IST
Kudumbavilakku : ശ്രീനിലയത്തില്‍ ഇത് വേദികയുടെ തീക്കളി;  കുടുംബവിളക്ക് റിവ്യു

Synopsis

ശ്രീനിലയത്തിലെ അമ്മയെ കൂട്ടുപിടിച്ച് വീടിന്‍റെ ആധാരം അടിച്ചുമാറ്റി, വീടിനേയും സുമിത്രയേയും നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് വേദിക.

ശ്രീനിലയം വീട്ടിലെ സുമിത്ര (Sumithra) എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്ര സിദ്ധാര്‍ത്ഥ് എന്നിവരുടെ വിവാഹമോചനവും, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. സിദ്ധാര്‍ത്ഥില്‍നിന്നും വിവാഹമോചനം കിട്ടിയ സുമിത്രയ്ക്ക് പിന്നീടങ്ങോട്ട് ഉയര്‍ച്ചയായിരുന്നു. എന്നാല്‍ വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാര്‍ത്ഥ് തന്റെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. വേദികയെ കൂടെ കൂട്ടിയതോടെ പല തരത്തിലുമുള്ള തകര്‍ച്ചകളോടൊപ്പം സിദ്ധാര്‍ത്ഥിന്റെ ദാമ്പത്യവും തകരാന്‍ തുടങ്ങുകയായിരുന്നു.

തന്റെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന് മുന്‍ഭാര്യയോട് വീണ്ടും അടുപ്പം തോന്നുന്നു എന്ന വേദികയുടെ തിരിച്ചറിവ് സുമിത്രയോടുള്ള അസൂയ കൂട്ടാനാണ് ഉപകരിച്ചത്. അതുകൊണ്ടുതന്നെ എങ്ങനേയും സുമിത്രയെ തകര്‍ക്കാനാണ് വേദിക ശ്രമിക്കുന്നത്. എന്നാല്‍ അത് വിഷമകരമാണെന്ന് മനസ്സിലാക്കിയ വേദിക ഇപ്പോള്‍ ശ്രീനിലയം വീട് ആകെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിനായി സിദ്ധാര്‍ത്ഥിന്റെ അമ്മയെ കൂട്ടുപിടിച്ച് ശ്രീനിലയത്തിന്റെ ആധാരം അടിച്ചുമാറ്റാനുള്ള പുറപ്പാടിലാണ് വേദിക. ഇപ്പോള്‍ ശ്രീനിലയം വീട് സുമിത്രയുടെ പേരിലാണുള്ളത്. അത് മറ്റി അമ്മയുടെ പേരിലാക്കാം എന്ന് പറഞ്ഞാണ് സിദ്ധാര്‍ത്ഥിന്റെ അമ്മയെ വേദിക വലയിട്ട് പിടിച്ചിരിക്കുന്നത്. സുമിത്രയോട് വലിയ അടുപ്പം കാണിക്കാത്ത അമ്മയോട്, സ്വത്ത് അമ്മയുടെ പേരിലാക്കിയ ശേഷം സുമിത്രയെ വീട്ടില്‍നിന്നും ഇറക്കിവിടാമെന്നും വേദിക പറയുന്നുണ്ട്.

'വീട് കുളം തോണ്ടാനുള്ള പുറപ്പാടാണല്ലോ, വേദികയും അമ്മയും ചെയ്യുന്നത്' എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. എന്നാലും സത്യം സുമിത്ര കണ്ടുപിടിക്കണമെന്നും, അമ്മയെ വീട്ടില്‍നിന്ന് ഇറക്കി വിടണമെന്നും പലരും അഭിപ്രായം പറയുന്നുണ്ട്. എന്തൊക്കെയാണ് പരമ്പര വരും ദിവസങ്ങളില്‍ കരുതി വച്ചിരിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍