
'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിലെ 'കരടായി' മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍ (Apsara Ratnakaran). സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുന്ന തരത്തില്‍ അഭിനയിച്ച് കയ്യടി വാങ്ങിയ അപ്‌സരയുടെ വിവാഹം അടുത്തിടെയായിരുന്നു. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു സംവിധായകനും നടനുമായുള്ള ആല്‍ബിയുമായുള്ള (Alby Francis) അപ്‌സരയുടെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള വിവാഹ ചടങ്ങില്‍ വളരെ കുറച്ച് ആളുകളാണ് ഒത്തുകൂടിയത്.
കല്ല്യാണമെല്ലാം ഭംഗിയായി കഴിഞ്ഞെങ്കിലും തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. വിവാഹസമയത്ത് അടുത്തെത്തിയ കുട്ടികളെ കണ്ട് ചില സ്വകാര്യ ഓണ്‍ലൈന്‍ പത്രങ്ങളും, യൂട്യൂബ് ചാനലുകാരും പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തയായിരുന്നു. അപ്‌സരയുടെ രണ്ടാം വിവാഹമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ആദ്യ വിവാഹത്തിലെ കുട്ടികളാണ് വിവാഹസമയത്ത് കൂടെ നിന്നതെന്നുമെല്ലാമായിരുന്നു പ്രചരിച്ച കഥകള്‍. അപ്‌സരയെ അടുത്തറിയാവുന്നരെല്ലാം ഉടനെതന്നെ പ്രതികരിച്ചെങ്കിലും, തെറ്റായ വാര്‍ത്തയാണ് ശേഷവും പ്രചരിച്ചത്.
കൂടെ നിന്നത് അടുത്ത ബന്ധുക്കളുടെ കുട്ടികളാണെന്ന് അപ്‌സര തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ അതിനും വേണ്ടത്ര പ്രചാരണം കിട്ടിയില്ല. 'ഒന്നല്ല, രണ്ടല്ല, മൂന്നല്ല.. ഞങ്ങള്‍ക്ക് ഒരുപാട് മക്കളുണ്ട്. പ്രിയപ്പെട്ട ഓണ്‍ലൈന്‍ മീഡിയാസ് ശ്രദ്ധിക്കുമല്ലോ' എന്ന ക്യാപ്ഷനോടെയാണ് വിവാഹത്തിനെത്തിയ വലിയൊരു കുട്ടിപ്പട്ടാളത്തിനൊപ്പം ആല്‍ബിയും അപ്‌സരയും നില്‍ക്കുന്ന ചിത്രം അപ്‌സര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തത്.
സോഷ്യല്‍മീഡിയ അറ്റാക്കിനെതിരെ ഇത്ര കൂളായി പ്രതികരിച്ച അപ്‌സരയക്ക് നിരവധി അഭിനന്ദനങ്ങളാണ് കിട്ടുന്നത്. 'ചേച്ചി സൂപ്പറാണ്'. നല്ല മറുപടിയാണ്. 'ഒരു രക്ഷേം ഇല്ല, ഇത്ര കൂളാണോ 'ജയന്തി'' എന്നെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.