Kudumbavilakku : 'സുമിത്ര'യുടെ പോരാട്ടങ്ങള്‍ക്ക് അഞ്ഞൂറിന്റെ തിളക്കം : 500 എപിസോഡ് തികച്ച് 'കുടുംബവിളക്ക്'

Web Desk   | Asianet News
Published : Jan 12, 2022, 05:36 PM IST
Kudumbavilakku : 'സുമിത്ര'യുടെ പോരാട്ടങ്ങള്‍ക്ക് അഞ്ഞൂറിന്റെ തിളക്കം : 500  എപിസോഡ് തികച്ച് 'കുടുംബവിളക്ക്'

Synopsis

'സുമിത്ര'യുടെ അതിജീവനത്തിന് കഴിഞ്ഞദിവസം അഞ്ഞൂറ് തികയുകയായിരുന്നു. 'സുമിത്ര'യുടെ പോരാട്ടങ്ങള്‍ക്കും, സ്‌നേഹത്തിനും, കരുതലിനും 500ന്റെ നിറവ് എന്ന ക്യാപ്ഷനോടെ ഏഷ്യാനെറ്റ് യൂട്യൂബിലൂടെ പങ്കുവച്ച മാഷപ്പ് വീഡിയോ കണ്ടതും ലക്ഷക്കണക്കിന് ആളുകളാണ്. 

മിനിസ്‌ക്രീനില്‍ തരംഗമായി മാറിയ കഥാപാത്രമാണ് 'സുമിത്ര' (Sumithtra). 'കുടുംബവിളക്ക്' (Kudumbavilakku serial) എന്ന പരമ്പരയില്‍ 'സുമിത്ര'യായി എത്തുന്നത് സിനിമാ താരമായ മീരാ വാസുദേവാണ് (Actress Meera Vasudev). ഭര്‍ത്താവ് ഉപേക്ഷിക്കുന്ന ഒരു സ്‍ത്രീയുടെ വ്യത്യസ്‍തങ്ങളായ വളര്‍ച്ചയാണ് 'കുടുംബവിളക്ക്' മനോഹരമായി സ്‌ക്രീനിലെത്തിക്കുന്നത്. ശ്രീനിലയം വീട്ടിലെ 'സുമിത്ര' ഇന്ന് കുടുംബപ്രേക്ഷകരുടെ സൂപ്പര്‍ ഹീറോയാണ് എന്നും പറയാം. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്‍ത്രീയെ വിവാഹം കഴിക്കുമ്പോഴും, വിവാഹശേഷം അവര്‍ എന്നും 'സുമിത്ര'യെ കാണുന്ന തരത്തില്‍ ജീവിക്കുമ്പോഴും 'സുമിത്ര' തകരുന്നില്ല. പകരം 'സുമിത്ര' ജീവിച്ച് തുടങ്ങുകയായിരുന്നു. എല്ലാം നഷ്‍ടമായെന്ന് പരിഭവപ്പെട്ട് കാലം കഴിക്കാതെ, എങ്ങനെ അതിജീവിച്ച് കാണിക്കാം എന്നാണ് 'സുമിത്ര' തന്റെ ജീവിതത്തിലൂടെ കാണിക്കുന്നത്.


'സുമിത്ര'യുടെ അതിജീവനത്തിന് കഴിഞ്ഞദിവസം അഞ്ഞൂറ് തികയുകയായിരുന്നു. 'സുമിത്ര'യുടെ പോരാട്ടങ്ങള്‍ക്കും, സ്‌നേഹത്തിനും, കരുതലിനും 500ന്റെ നിറവ് എന്ന ക്യാപ്ഷനോടെ ഏഷ്യാനെറ്റ് യൂട്യൂബിലൂടെ പങ്കുവച്ച മാഷപ്പ് വീഡിയോ കണ്ടതും ലക്ഷക്കണക്കിന് ആളുകളാണ്. കൂടാതെ 'സുമിത്ര'യേയും മറ്റ് കഥാപാത്രങ്ങളേയും അനശ്വരമാക്കുന്ന താരങ്ങളെ പ്രകീര്‍ത്തിച്ചും, അവര്‍ക്ക് ആശംസകളേകിയും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നതും. 'കുടുംബവിളക്കിനു'ശേഷം നിരവധി പരമ്പരകള്‍ ഏഷ്യാനെറ്റില്‍ തുടങ്ങിയെങ്കിലും 'കുടുംബവിളക്ക്' ഇപ്പോഴും റേറ്റിംഗില്‍ മുന്നില്‍ തന്നെയാണ്. ('സാന്ത്വനം' പരമ്പരയും 'കുടുംബവിളക്കും' പലപ്പോഴും ടിആര്‍പിയില്‍ ഒന്നാം സ്ഥാനം പങ്കുവയ്ക്കാറുണ്ട്).

നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി വാങ്ങുന്ന കെകെയാണ് മാസ് എന്നും പലരും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രമായുള്ള രൂപാന്തരണം വളരെ കൃത്യമായതുകൊണ്ടാണ് സിദ്ധാര്‍ത്ഥിനെ പിടിച്ച് രണ്ട് തല്ലുകൊടുക്കാന്‍ കാഴ്ച്ചക്കാര്‍ക്ക് തോന്നുന്നത് എന്നുതന്നെ പരമ്പരയുടെ ആരാധകര്‍ കമന്റായി പറയുന്നുണ്ട്. ഏതായാലും പരമ്പരയുടെ അഞ്ഞൂറാം എപ്പിസോഡ് പരമ്പരയുടെ അഭിനേതാക്കളും ആരാധകരും സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കുകയാണ്.

മാഷപ്പ് വീഡിയോ കാണാം

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്