Super Sharanya sneak peek : 'സോന'യായി സ്കോര്‍ ചെയ്യുന്ന മമിത ബൈജു; 'സൂപ്പര്‍ ശരണ്യ' സ്‍നീക്ക് പീക്ക്

Published : Jan 09, 2022, 04:56 PM IST
Super Sharanya sneak peek : 'സോന'യായി സ്കോര്‍ ചെയ്യുന്ന മമിത ബൈജു; 'സൂപ്പര്‍ ശരണ്യ' സ്‍നീക്ക് പീക്ക്

Synopsis

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'ക്കു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്‍ത ചിത്രം

താരനിര്‍ണ്ണയത്തിലും അവരുടെ പെര്‍ഫോമന്‍സുകളിലും സൂക്ഷ്‍മശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ഗിരീഷ് എ ഡി (Girish A D). 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് സംവിധാനം ചെയ്‍ത 'സൂപ്പര്‍ ശരണ്യ' (Super Sharanya) മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ തുടരുകയാണ്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനൊപ്പം മറ്റ് പല കഥാപാത്രങ്ങളും അവ അവതരിപ്പിച്ച അഭിനേതാക്കളും കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

അനശ്വരയുടെ 'ശരണ്യ'യും മമിത ബൈജു (Mamitha Baiju) അവതരിപ്പിക്കുന്ന 'സോന'യും തമ്മിലുള്ള ഒരു സംഭാഷണമാണ് സ്‍നീക്ക് പീക്ക് വീഡിയോയില്‍. ചിത്രത്തിലെ പ്രേക്ഷകശ്രദ്ധ നേടിയ പ്രകടനങ്ങളില്‍ ഒന്നായിരുന്നു സോനയായി മമിത ബൈജുവിന്‍റേത്. 2017ല്‍ പുറത്തെത്തിയ 'സര്‍വ്വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മമിത ചെറുവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്ന ഓപ്പറേഷന്‍ ജാവയില്‍ മമിത അവതരിപ്പിച്ച അല്‍ഫോന്‍സ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. മസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഷെബിന്‍ ബെക്കറും ഗിരീഷ് എ ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജിത്ത് പുരുഷനാണ് ഛായാഗ്രഹണം. സംഗീതം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. 

PREV
Read more Articles on
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്