'നമ്മുടെ കയ്യിലാണ് തീരുമാനം, ഉചിതമായി വോട്ട് ചെയ്യണം' : കുറിപ്പുമായി അശ്വതി

By Web TeamFirst Published May 26, 2021, 10:04 PM IST
Highlights

കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കാണുള്ളത്.

ഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അശ്വതി അവതരിപ്പിച്ച പ്രതിനായിക കഥാപാത്രത്തെയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി ബിഗ് ബോസിന്റെ സജീവ പ്രേക്ഷകയാണ്. മൂന്നാം സീസണിന്റെ തുടക്കം മുതല്‍ക്കെ ഷോയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളൊക്കെ അശ്വതി പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്.

കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കാണുള്ളത്. നിലവില്‍ ശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി വോട്ടിംഗിലൂടെ പ്രേക്ഷകരാകും വിജയിയെ കണ്ടെത്തുക. ഈ അവസരത്തിലാണ് വിജയിയെ തീരുമാനിക്കാനുള്ള അവസരം നമ്മുടെ കയ്യിലാണെന്നും, എല്ലാവരും മികച്ച രീതിയില്‍ ശരിയായ തീരുമാനം എടുക്കണമെന്നുമുള്ള കുറിപ്പ് അശ്വതി പങ്കുവച്ചത്. ഇത്രയും ദിവസം ഷോയില്‍ മികച്ചതായി പെര്‍ഫോമന്‍സ് നടത്തിയിട്ടുള്ള ആള്‍ക്ക് വോട്ട് ചെയ്യണമെന്നും, ഫാന്‍സിന്റെ ബലത്തില്‍ വോട്ട് ചെയ്ത് മികച്ച ആളുകളെ ഒഴിവാക്കരുതെന്നുമാണ് അശ്വതി പറയുന്നത്.

അശ്വതിയുടെ കുറിപ്പിങ്ങനെ

ബിഗ്ബോസ് ഹൗസ് അടച്ചെങ്കിലും, ഇപ്പ്രാവശ്യം വിജയിയെ കണ്ടെത്തി അവസാനിപ്പിക്കാന്‍ ആണ് തീരുമാനം എന്നു നമ്മളെല്ലാവരും അറിഞ്ഞല്ലോ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ കൈയില്‍ തന്നെയാണ് ഇനി ആര് വിജയി ആകണമെന്നുള്ള തീരുമാനം. 95 ദിവസം അവിടെ എല്ലാം സഹിച്ചു പെര്‍ഫോമന്‍സ് നടത്തിയവര്‍ക്ക് അല്‍പ്പം മുന്‍ഗണന നല്‍കണം എന്നാണ് എനിക്കു പറയാനുള്ളത്. ഫാന്‍സിന്റെ ബലം കണ്ടു മാത്രം വോട്ട് ചെയ്യരുത്. അതില്‍ ചിലര്‍ പല രീതിയില്‍ അച്ചീവ്‌മെന്റ് ലഭിച്ചവര്‍ ആണ്.. കഴിവ് മുന്നേ തന്നെ തെളിയിച്ചവര്‍,അതിനാല്‍ അവര്‍ക്കു ഇനിയും മുന്നോട്ടു എളുപ്പം ആണ് ഉയര്‍ച്ചയിലേക്ക് എത്താന്‍.. എന്നാല്‍ ഈ ഒരു ഷോ മാത്രം മുന്നില്‍ കണ്ടു വന്ന വ്യക്തികള്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരണം. ഒരിക്കല്‍ ഞാനും ഒരു പുതുമുഖമായി നിങ്ങളുടെ മുന്നില്‍ എത്തിയപ്പോള്‍ എന്നെ ഉയര്‍ത്തി കൊണ്ടു വന്നതും നിങ്ങളുടെ സപ്പോര്‍ട്ട് ആണ്. അതിനാല്‍ വോട്ടിങ് ആലോചിച്ചു ചെയ്തു അതു യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നവരുടെ കൈയില്‍ എത്തിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!