'ഇതിപ്പോള്‍ ബിഗ് ബോസ് ഹൗസോ, അതോ ലവ് ഹൗസോ'; കുറിപ്പുമായി അശ്വതി

By Web TeamFirst Published Mar 12, 2021, 10:21 AM IST
Highlights

ബിഗ് ബോസ് സര്‍വത്ര പ്രണയമായി മാറിയിരിക്കുന്നു എന്നു പറഞ്ഞ് കുറിപ്പ് തുടങ്ങുന്ന അശ്വതി, ഇതിപ്പോള്‍ ബിഗ് ബോസാണോ അതോ ലൗ ഹൗസാണോ എന്നാണ് ചോദിക്കുന്നത്. എയ്ഞ്ചല്‍- അഡോണി, മണിക്കുട്ടന്‍ -സൂര്യ, ഫിറോസ്- സജിന എന്നീ ജോഡികളുടെ ചിത്രത്തോടൊപ്പമാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്തുനിന്നും താരം വിട്ടു നില്‍ക്കുകയാണ്. സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ബിഗ്‌ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ മൂന്നിലെ പ്രണയങ്ങളെപ്പറ്റിയാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ബിഗ് ബോസ് സര്‍വത്ര പ്രണയമായി മാറിയിരിക്കുന്നു എന്നു പറഞ്ഞ് കുറിപ്പ് തുടങ്ങുന്ന അശ്വതി, ഇതിപ്പോള്‍ ബിഗ് ബോസാണോ അതോ ലൗ ഹൗസാണോ എന്നാണ് ചോദിക്കുന്നത്. എയ്ഞ്ചല്‍- അഡോണി, മണിക്കുട്ടന്‍- സൂര്യ, ഫിറോസ്- സജിന എന്നീ ജോഡികളുടെ ചിത്രത്തോടൊപ്പമാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കൂടാതെ ബിഗ് ബോസിന്റെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള എണ്‍പതുകളിലെ കോളേജ് ടാസ്‌കിനെപ്പറ്റിയും അശ്വതി കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കുറിപ്പ് വായിക്കാം

''പ്രേമം, പ്രേമം സര്‍വത്ര പ്രേമം ബിഗ്ഗ്ബോസോ അതോ ലവ് ഹൗസോ. എന്തായാലും ടാസ്‌ക് ഒക്കെ വൃത്തിയില്‍ ചെയ്തു.
ഭാഗ്യചേച്ചിടെ പ്യൂണില്‍ നിന്നു കോളേജ് ഉടമയിലേക്കുള്ള മാറ്റവും രൂപവും കണ്ട് ഞാന്‍ മാത്രമേ ചിരിച്ചു ഒരു പരുവമായൊള്ളോ ആവോ. 80 കളില്‍ കലാലയത്തില്‍ രാജാക്കന്മാരുടെ ഭാഷ ആരുന്നോ പറഞ്ഞോണ്ടിരുന്നത്.

മണിക്കുട്ടനും നോബിചേട്ടനും ഇന്നലേം ഇന്നുമായി കലക്കി കടുക് വറക്കുകയാണ്. അനൂപ് ഇന്നലെ ഒരു മന്ദബുദ്ധിയും വിക്കനുമാരുന്നല്ലോ. മറന്നിരിക്കണു.. കുട്ടി ക്യാരക്ടര്‍ മറന്നിരിക്കണു.. സായി ഇലക്ഷന് ടൈമില്‍ ആ കഴിഞ്ഞ ടാസ്‌കിലെ സ്വഭാവം അങ്ങോട്ട് കയറി നാഗവല്ലി കയറുന്നപോലെ. സായിക്ക് ഏതു കഥാപാത്രം കൊടുത്താലും സ്വന്തം സ്വഭാവമായ കഥാപാത്രത്തെ വിട്ടൊരു കളിയില്ലെന്നു വീണ്ടും തെളിയിച്ചു.

ഫിറോസ് സജ്ന പ്രാങ്ക് ടാസ്‌കിനേക്കാളും ഗംഭീരമായിരുന്നു. സജ്ന അവിടിരുന്നു കരഞ്ഞപ്പോള്‍ സന്ധ്യ, രമ്യ, മിറ, ഡിംപല്‍ എന്നിവരല്ലാതെ ഒരു പെണ്ണുപോലും തിരിഞ്ഞു നോക്കിയില്ല. റിതു ആണേല്‍ ഇതെന്നെ ബാധിക്കുന്നതല്ലെന്ന ഭാവത്തില്‍ തലങ്ങും വേലങ്ങും നടപ്പുണ്ടാരുന്നു. ഭാഗ്യ ചേച്ചി പ്രാങ്ക് ആണെന്ന് അറിഞ്ഞട്ടാണ് എന്ന് തോന്നണു, എന്തായാലും ഇടപെട്ടില്ല.. ഇടപെടാതിരുന്ന വ്യക്തികളോട് ഒരല്‍പ്പം നിരാശ എനിക്ക് തോന്നി..

പിന്നെ കണ്ടത് അഡോണി എയ്ഞ്ചല്‍ ആരുന്നു... ഇലാസ്റ്റിക് പോലെ നീളുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീവി നിര്‍ത്തിയിട്ടു അടുക്കളേല്‍ ബാക്കി ഉണ്ടാരുന്ന പാത്രം കഴുകി ആ ദേഷ്യം അങ്ങോട്ട് തീര്‍ത്തു.''

click me!