Biggboss :'ബിഗ്‌ബോസിലേക്ക് എവിടെന്ന് കിട്ടുന്നു ഇങ്ങനെയുള്ള ആളുകളെ' : ശക്തമായി പ്രതികരിച്ച് അശ്വതി

By Web TeamFirst Published May 14, 2022, 4:04 PM IST
Highlights

മലയാള മിനിസ്‌ക്രീനിലെ ഏറ്റവും വലിയതും, നിരവധി പ്രേക്ഷകരുള്ളതുമായ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. എന്നാൽ ഷോയ്ക്കിടെ മത്സരാർത്ഥികൾ ചില മോശം വാക്കുകൾ ഉപയോഗിച്ചതിനെതിരെ സംസാരിക്കുകയാണ് നടിയായ അശ്വതി.

ലയാള മിനിസ്‌ക്രീനിലെ ഏറ്റവും വലിയതും, നിരവധി പ്രേക്ഷകരുള്ളതുമായ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്.  ബിഗ് ബോസ് (Biggboss malayalam) മലയാളം നാലാം സീസണ്‍ ഏഴാമത്തെ ആഴ്ച പിന്നിട്ടപ്പോള്‍, ഗെയിം കൂടുതല്‍ വാശിയേറുകയാണ്. മത്സരത്തിന്റെ തീവ്രത ഓരോ ആഴ്ചയും കൂടി വരികയാണ്. നിലനില്‍പ്പിനായി ഏതറ്റം വരെയും പോകുന്ന തരത്തില്‍ മത്സരാര്‍ത്ഥികള്‍ മനസിനെ പാകപ്പെടുത്തി കഴിഞ്ഞു. അത്തരത്തിലുള്ള പ്രശ്‌നങ്ങളും ബിഗ്‌ബോസ് വീട്ടില്‍ കൂടി വരികയാണ്. പ്രശ്‌നങ്ങള്‍ എല്ലാ സീസണിലേയും വീട്ടില്‍ ഉണ്ടാകാറുണ്ടെങ്കിലും ഈ സീസണില്‍ അത് അതിര് വിടുന്നോ എന്നും പ്രേക്ഷകര്‍ക്ക് സംശയമുണ്ട്. പ്രത്യേകിച്ചും വീട്ടിലെ സ്വീകരണ മുറികളിലിരുന്ന് ഷോ കാണുന്നവര്‍ക്ക്.

വീക്കിലി ടാസ്‌ക്ക് ഇത്തവണ കോടതിയായിരുന്നു. വിനയ് മാധവും റിയാസും ജഡ്ജികളായെത്തിയ കോടതില്‍, ആരോപിതരും വാദികളുമെല്ലാമായി സംഗതി രസകരമായിരുന്നു. വാദിച്ച് ജയിച്ചാല്‍ വക്കീലിന് നൂറ് മാര്‍ക്കും, വാദിച്ച് തോറ്റാല്‍ കുറ്റാരോപിതന് വാദിച്ചയാളുടെ മാര്‍ക്കും എന്ന തരത്തിലായിരുന്നു കളി. കോടതിയില്‍ തോറ്റ റോബിനോട് കോടതിക്കുചുറ്റും രണ്ട് തവണ തവളച്ചാടം ചാടാനാണ് റിയാസ് പറഞ്ഞത്. അവിടെ നിന്നായിരുന്നു പ്രശ്‌നം തുടങ്ങുന്നത്. തവളച്ചാട്ടം ചാടുമ്പോള്‍, റോബിന്‍ കയ്യിലെ മോതിരവിരല്‍ ഉയര്‍ത്തിപ്പിടിച്ചു. അതെന്തിനാണെന്നുള്ള ചോദ്യത്തിന് ഉത്തരമായി, ചെറുപ്പം മുതലേ അങ്ങനെയാണെന്നായിരുന്നു റോബിന്‍ പറഞ്ഞത്. എന്നാല്‍ തെറിവിളിക്കുപകരമാണ് വിരല്‍ ഉയര്‍ത്തിയതെന്ന തരത്തില്‍, അതിനെപ്പറ്റി വലിയ ഒച്ചപ്പാട് ആകുകയായിരുന്നു. റോബിന്‍ കോടതിയില്‍നിന്നും ഇറങ്ങിപ്പോയപ്പോള്‍, ആദ്യം വാക്കാല്‍ തെറി വിളിച്ചത് റിയാസായിരുന്നു. കോടതി പിരിഞ്ഞപ്പോള്‍, കോടതിതന്നെ തെറിവിളിക്കുന്നത് മോശമല്ലേയെന്നായിരുന്നു, റോബിന്‍ റിയാസിനോട് ചോദിച്ചത്. തുടര്‍ന്നായിരുന്നു ബിഗ്‌ബോസ് വീട്ടിലെ തെറിവിളികള്‍. ഇതിന്റെ ട്രോളുകളും മറ്റും സോഷ്യല്‍മീഡിയയിലെല്ലാം വൈറലാണ്. ഇതിനെ സംബന്ധിച്ചാണ് നടിയായ അശ്വതി കുറിപ്പ് പങ്കുവച്ചത്.

അശ്വതിയുടെ കുറിപ്പ് വായിക്കാം

'ന്റെ ബോസ്സേട്ടാ, എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആള്‍ക്കാരെ. വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു. അതില്‍ ഉള്ള മറ്റുള്ളവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്... ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. ദയവു ചെയ്ത് ഭാഷാ പ്രയോഗത്തിന് ഡിസിപ്ലിനറി ആക്ഷന്‍ എടുത്തുകൊണ്ട്, കോണ്ടെസ്റ്റാന്റിന് തക്കതായ ശിക്ഷ അപ്പപ്പോള്‍ നല്‍കുകയോ, രണ്ടു മൂന്നു ദിവസം സസ്‌പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്തിക്കുകയോ ചെയ്യുക. ജാസ്മിന്‍ ക്യാപ്റ്റനെന്ന നിലയ്ക്ക് ഇന്ന് ചെയ്തത് വളരെ മോശം. ചാടി കോമഡി കാണിക്കാന്‍ ആണല്ലോ ക്യാപ്റ്റന്‍ പദവി തന്നു നിര്‍ത്തിയേക്കുന്നത്. റോബിന്‍ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞത്.. ഹൗ..''

click me!