Avantika mohan : 'ഒരുമിച്ച് ചുവടുവച്ച് ശ്രേയയും മാളുവും', വീഡിയോയുമായി അവന്തിക

Published : May 14, 2022, 03:58 PM IST
Avantika mohan : 'ഒരുമിച്ച് ചുവടുവച്ച് ശ്രേയയും മാളുവും', വീഡിയോയുമായി അവന്തിക

Synopsis

മോഡലിംഗില്‍ നിന്ന് സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ പൊലീസുകാരി ശ്രേയയെ അവതരിപ്പിക്കുന്നത്.

പരസ്പരം അറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ കുടുംബ പരമ്പരയാണ് 'തൂവല്‍സ്പര്‍ശം'. കുട്ടിക്കാലത്ത് ഒരുമിച്ച്  സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്.  ഒരാൾ പൊലീസ് ഓഫീസറും മറ്റേയാൾ കുറ്റവാളിയുമാകുന്ന മോസ് ആൻഡ് ക്യാറ്റ് ത്രില്ലറാണ് പരമ്പരയുടെ പ്രമേയം.

മോഡലിംഗില്‍ നിന്ന് സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ പൊലീസുകാരി ശ്രേയയെ അവതരിപ്പിക്കുന്നത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചേക്ലേറ്റ്, മക്കള്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് പരിചിതയായ സാന്ദ്രാ ബാബുവാണ് മാളുവായി സ്‌ക്രീനിലെത്തുന്നത്.

പൊലീസ് വേഷത്തിലുള്ള അവന്തികയുടെ റീൽ വീഡിയോകളെല്ലാം ആരാധകർ  ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഡാൻസുമായി എത്തുകയാണ്. സാന്ദ്രാ ബാബുവിനൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം വലിയ പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്.  പരമ്പരയിലെ പൊലീസും കള്ളനും കൂട്ടായോ, കള്ളിപ്പെണ്ണിനെ പിടിച്ചോ എവിടുന്ന് കിട്ടി ഈ പാണ്ടയെ  തുടങ്ങിയ തമാശ ചോദ്യങ്ങളുമായാണ് ആരാധകർ എത്തുന്നത്. ഏറെ കാലത്തിന് ശേഷം തന്റെ പാണ്ടയോടൊപ്പം എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് അവന്തിക കുറിച്ചത്.

നേരത്തെയും നിരവധി രസകരമായ റീൽ വീഡിയോയുമായി അവന്തിക എത്താറുണ്ടെങ്കിലും സാന്ദ്രയുടെ കൂടെയുള്ള വീഡിയോ ഏറെ നാളുകൾക്ക് ശേഷമാണ് പങ്കുവയ്ക്കുന്നത്.  ലെന്‍സ് ആന്‍ഡ് ഷോട്ട് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലാല്‍ജിത്ത് നിര്‍മ്മിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീജിത്ത് പാലേരിയാണ്. ദീപന്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഓമന ഔസോപ്പ്, യവനിക, പ്രഭാശങ്കര്‍ തുടങ്ങി വലിയൊരു താരനിരയും പരമ്പരയിലുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത