'എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ?'

Published : Mar 12, 2023, 10:40 PM ISTUpdated : Mar 12, 2023, 10:43 PM IST
'എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ?'

Synopsis

നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും എന്ന് അശ്വതി ചോദിക്കുന്നു. 

ബ്രഹ്മപുരം തീപിടിത്തത്തില്‍ അധികാരികളെ വിമർശിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും എന്ന് അശ്വതി ചോദിക്കുന്നു. 

'എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്...! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും ?? പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ??', എന്നാണ് അശ്വതി കുറിച്ചത്. 

'ഏഴാം വയസുമുതലുള്ള ആരാധന, 21 വർഷങ്ങൾക്ക് ശേഷം ആ ദിവസം വന്നെത്തി'; രജനിക്കൊപ്പം സഞ്ജു

അതേസമയം, വിഷയത്തിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മേയർ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. മാലിന്യത്തിന്  തീപിടിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോ മാലിന്യ ശേഖരണത്തിലും സംസ്ക്കരണത്തിനുമൊക്കെ കോര്‍പ്പറേഷൻ നല്‍കിയ കരാറില്‍ വൻ അഴിമതി നടന്നിട്ടുണ്ടോ ? യോഗ്യതയില്ലാത്ത കമ്പനിക്ക് രാഷ്ട്രീയ, വ്യക്തി താല്‍പ്പര്യത്തിന്‍റെ പേരില്‍ ജനങ്ങളുടെ നികുതി പണം നല്‍കി ധൂര്‍ത്തടിച്ചോ ? ഇങ്ങനെ കോര്‍പ്പറേഷൻ ഭരണസമിതിക്കെതിരെ ഉയരുന്ന നിരവധി ചോദ്യങ്ങളോട് മേയര്‍  അനില്‍ കുമാറിന്‍റെ വിശദീകരണമായിരുന്നു ഇപ്പറഞ്ഞത്. കൊച്ചി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത