അനന്യയായി ഇനിയുണ്ടാകില്ല, പകരമെത്തുന്ന താരത്തെ പരിചയപ്പെടുത്തി ആതിര മാധവ്

Published : Dec 26, 2021, 09:54 PM ISTUpdated : Dec 26, 2021, 09:56 PM IST
അനന്യയായി ഇനിയുണ്ടാകില്ല, പകരമെത്തുന്ന താരത്തെ പരിചയപ്പെടുത്തി ആതിര മാധവ്

Synopsis

ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സുമിത്രയുടെ അതിജീവനം വളരെ മികച്ച അടിത്തറയോടെ അവതരിപ്പിക്കുന്നതില്‍ പരമ്പര വിജയിച്ചു കഴിഞ്ഞു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku) സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പരയുടെ കഥാചരുക്കം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സുമിത്രയുടെ അതിജീവനം വളരെ മികച്ച അടിത്തറയോടെ അവതരിപ്പിക്കുന്നതില്‍ പരമ്പര വിജയിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ  പരമ്പരയിലെ താരങ്ങള്‍ ഓരോരുത്തരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്‌ക്രീനിന് അകത്തും പുറത്തും താരങ്ങളോട് സ്‌നേഹം കാണിക്കാന്‍ ആരാധകര്‍ മത്സരിക്കാറുമുണ്ട്. പരമ്പരയിലെ സുമിത്രയുടെ മരുമകളായ ഡോക്ടര്‍ അനന്യയായി സ്‌ക്രീനില്‍ എത്തുന്നത് ആതിര മാധവാണ്.

സോഷ്യല്‍മീഡിയയിലും സജീവമായ ആതിരയുടെ വിശേഷങ്ങളെല്ലാം സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയ്ക്കാണ് ആരാധകരും സ്വീകരിക്കാറുള്ളത്. അടുത്തിടെ വിവാഹ വാർഷിക ദിനത്തിലായിരുന്നു താന്‍ ഗര്‍ഭിണിയായ വിശേഷങ്ങളുമായി ആതിര എത്തിയത്. പിന്നാലെ താരം സീരിയലിൽ നിന്ന് പോവുകയാണെന്ന തരത്തിലുള്ള വർത്തകളും എത്തി. എന്നാൽ അന്ന് ആതിര അത് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ആറാം മാസം ഗർഭിണിയായ ആതിര അനന്യയായി ഇനിയുണ്ടാകില്ലെന്ന് പറഞ്ഞെത്തിയിരിക്കുകയാണ്.

പുതിയ പ്രൊമോ വീഡിയോയിൽ പുതിയ ഡോക്ടർ അനന്യയെ ആതിര തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 'ഞാന്‍ നിങ്ങളുടെ അനന്യ, കണ്ടില്ലേ, പ്രഗ്നന്റാണ് 6 മാസം. ഇനി നിങ്ങളുടെ സ്വീകരണമുറിയില്‍ അനന്യയായി ഞാനുണ്ടാവില്ല. എനിക്കറിയാം, നിങ്ങളും കാത്തിരിപ്പിലല്ലേ, പുതിയ അനന്യയ്ക്കായി, ഇതാ  നിങ്ങളുടെ മുന്നില്‍ പുതിയ അനന്യ- എന്നാണ് ആതിര പറയുന്നത്.  മോഡലും നടിയുമായ അശ്വതിയാണ് താരത്തിന് പകരമായി എത്തുന്നത്. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്