Shruthi Rajanikanth : പൈങ്കിളിയായി ഇനി ശ്രുതിയില്ല, വെളിപ്പെടുത്തി സബിറ്റ

Published : Dec 26, 2021, 09:51 PM IST
Shruthi Rajanikanth : പൈങ്കിളിയായി ഇനി ശ്രുതിയില്ല, വെളിപ്പെടുത്തി സബിറ്റ

Synopsis

പരമ്പരയുടെ സ്വന്തം പൈങ്കിളിയായി ഇനി ശ്രുതി ചക്കപ്പഴത്തിൽ ഉണ്ടാകില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. 

ലയാളം മിനിസ്ക്രീനില്‍ പെട്ടെന്നു തന്നെ വലിയ സ്വീകാര്യത നേടിയ പരമ്പരകളിലൊന്നാണ് ചക്കപ്പഴം(chakkappazham). ഹാസ്യത്തിന്‍റെ ഭാഷയിൽ  ഒരു കുടുംബ കഥ പറയുന്ന പരമ്പര, വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. ചക്കപ്പഴത്തിലൂടെയാണ് അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തിയത്. 

ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും.  ചെറുപ്പം മുതൽ സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും ചക്കപ്പഴം പരമ്പരയിലൂടെയാണ് പ്രേക്ഷകപ്രിയം നേടിയത്. പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്. 

ഇപ്പോഴിതാ പരമ്പരയുടെ സ്വന്തം പൈങ്കിളിയായി ഇനി ശ്രുതി ചക്കപ്പഴത്തിൽ ഉണ്ടാകില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. സബിറ്റയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ശ്രുതിയോടൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് സബിറ്റ, ശ്രുതി പിന്മാറുന്ന വിവരം പങ്കുവച്ചിരിക്കുന്നത്.  പിഎച്ച്ഡി പഠനത്തിന് വേണ്ടിയാണ് ശ്രുതി പോകുന്നതെന്ന് കുറിപ്പിൽ പറയുന്നു. 

'കുഞ്ഞുണ്ണിയുടെ വീട്ടിൽ ഞങ്ങൾ പെൺകുട്ടികളെ അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഫ്രീ ആയി വിടും. അതിപ്പോൾ കുഞ്ഞുവാവയെ നോക്കാനാണെങ്കിലും, പഠിക്കാനാണെങ്കിലും'- എന്നു പറഞ്ഞു തുടങ്ങിയ കുറിപ്പിൽ   നിന്നോട് യാത്ര പറയുക ബുദ്ധിമുട്ടാണെന്നും സബിറ്റ പറയുന്നു. ശ്രുതിയെ ഞങ്ങൾ  മിസ് ചെയ്യും, കഴിയുമ്പോഴൊക്കെ വന്ന്  റീല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്നും സബിറ്റ കുറിപ്പിൽ പറയുന്നു. പരമ്പരയിൽ പൈങ്കിളിയുടെ അമ്മ വേഷമാണ് സബിറ്റ ചെയ്യുന്നത്. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്