'മൗനരാഗം' പ്രേക്ഷകര്‍ക്ക് ഫൈറ്റ് സീനിന്‍റെ ബിടിഎസുമായി ആതിര മാധവ്: വീഡിയോ

By Web TeamFirst Published Apr 29, 2024, 6:39 PM IST
Highlights

ഇൻസ്റ്റഗ്രാമിലൂടെയാണ് ആതിര വീഡിയോ പങ്കുവച്ചിരിക്കുന്നത്

കുടുംബവിളക്ക് എന്ന ഹിറ്റ് മലയാളം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറി നിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യുട്യൂബ് ചാനലുമായും ആതിര സജീവമാണ്. ഗര്‍ഭിണിയായതോടെയായിരുന്നു ആതിര മാധവ് കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. റേ എന്നാണ് ആതിര മാധവ് മകന് പേരിട്ടിരിക്കുന്നത്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു ആതിര. ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു.

ആതിര മാധവ് വീണ്ടും മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മൗനരാഗത്തിലൂടെയാണ് ആതിരാ മാധവിന്റെ തിരിച്ചുവരവ്. ശരണ്യ എന്ന ഒരു കഥാപാത്രമായിട്ടാണ് സീരയിലില്‍ ആതിര മാധവ് എത്തുന്നത്. വിവാഹ വേഷത്തിലുള്ള ശരണ്യയും സീരിയലിലെ കഥാപാത്രമായ വിക്രമുമാണ് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആതിര പങ്കിടുന്ന ഏറ്റവും പുതിയ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ. വിക്രമാകുന്ന കല്യാണ്‍ ഖന്നയ്‍ക്കൊപ്പമുള്ളതാണ് വീഡിയോ. റൊമാൻസും ട്രെൻഡിംഗ് റീലുമൊന്നുമല്ല, മറിച്ച് ഒരു അടിപൊളി ഫൈറ്റ് സീനാണ് പുറത്ത് വരുന്നത്. വിക്രമിനെ എടുത്തിട്ട് ഇടിക്കുന്ന ശരണ്യയ്ക്ക് കൈയടിക്കുകയാണ് ആരാധകർ.

 

ഫൈറ്റിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയാണ് ആതിര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. മൗനരാഗത്തിൽ വിക്രമിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ശരണ്യയ്ക്ക് വൻ പിന്തുണയാണ് എല്ലാവരും നൽകുന്നത്. ഈ സീരിയലിൽ നിനക്കിപ്പോ ആകെ എത്ര ഇടിയായി എന്നാണ് ഒരാളുടെ കമന്റ്, ആദ്യമൊക്കെ എണ്ണുമായിരുന്നുവെന്ന് കല്യാൺ ഖന്നയും മറുപടി നൽകുന്നുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. നിലവില്‍ സംഭവബഹുലമായ കഥാഗതിയില്‍ മുന്നോട്ട് പോവുകയാണ് ഈ പരമ്പര.

ALSO READ : 'ഗില്ലി'യെ മറികടക്കുമോ റീ റിലീസില്‍ 'ദീന'? ഒരു ദിവസം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!