ഓണ്‍സ്ക്രീനിലെ അമ്മ കുഞ്ഞിനെ കാണാന്‍ എത്തിയപ്പോള്‍; സന്തോഷം പങ്കിട്ട് ആതിര മാധവ്

Published : Dec 26, 2022, 12:58 PM IST
ഓണ്‍സ്ക്രീനിലെ അമ്മ കുഞ്ഞിനെ കാണാന്‍ എത്തിയപ്പോള്‍; സന്തോഷം പങ്കിട്ട് ആതിര മാധവ്

Synopsis

കുടുംബവിളക്ക് സീരിയലിലൂടെ പ്രശസ്‍തയാണ് ആതിര

ഒറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ആതിര മാധവ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര പ്രേക്ഷകരെ സ്വന്തമാക്കിയത്. അനന്യ എന്ന കഥാപാത്രത്തെയാണ് കുടുംബവിളക്കില്‍‌ ആതിര അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിഗ് നേടിയ പരമ്പരയാണ് ഇത്. 
സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മരുമകളാണ് അനന്യ. ഗര്‍ഭം ധരിച്ച് അഞ്ചാം മാസം വിശ്രമം എടുക്കുന്നതിന്‍റെ ഭാഗമായി ആതിര പരമ്പരയില്‍ നിന്നും താല്‍ക്കാലികമായി പിന്മാറിയിരുന്നു. 

സീരിയലിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ആതീസ് ലിറ്റിൽ വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ തന്റെയും കുഞ്ഞിന്റെയും കുടുംബത്തിന്റെയും വിശേഷണങ്ങൾ ആതിര പങ്കുവെക്കാറുണ്ട്. കുഞ്ഞിനെ കാണാനായി ഓണ്‍സ്ക്രീനിലെ തന്‍റെ അമ്മ എത്തിയതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ പുതിയ വീഡിയോ. കുടുംബ വിളക്ക് സീരിയലില്‍ അനന്യയുടെ അമ്മയായി അഭിനയിക്കുന്ന നടി കൃഷ്ണയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം ആതിരയുടെ കുഞ്ഞിനെ കാണാനായി എത്തിയത്.

ALSO READ : ക്രിസ്‍മസ് ദിനത്തില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്; ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകള്‍

എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും ബന്ധവും താനും കൃഷ്ണ ചേച്ചിയും തമ്മിലുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അതിഥിയെ ആതിര പരിചയപ്പെടുത്തുന്നത്. സ്വന്തം മകളുടെ കുഞ്ഞിനെ കാണാന്‍ വരുന്നത് ഇപ്പോഴാണോ എന്ന് പരിഭവവും പറയുന്നു ആതിര. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് കൃഷ്ണ ആതിരയുടെ കുഞ്ഞിനെ കാണാനായി എത്തിയത്. പ്രൊഡക്ഷന്‍ ഫുഡ് കഴിക്കാനായി വിളിച്ചപ്പോള്‍ നിരസിച്ചെന്നും ആതിരയുടെ വീട്ടിലേക്ക് പോവുകയാണെന്നും അവള്‍ നല്ല കുക്കാണെന്നും പറഞ്ഞാണ് താന്‍ എത്തിയതെന്നും കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്.

കുടുംബവിളക്കിലെ മറ്റ് താരങ്ങളുടെ വിശേഷങ്ങളും ആതിര മാധവ് കൃഷ്ണയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഭർത്താവിനൊപ്പം ബംഗളൂരുവിലും മറ്റുമായാണ് ആതിരയുടെ താമസം. ഇടയ്ക്ക് നാട്ടിൽ വരാറുമുണ്ട് താരം.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത