ഇ-മെയിലും ഫേസ്ബുക്കും ഇല്ലാത്ത കാലം, കയ്യൊപ്പിട്ട ഫോട്ടോയായിരുന്നു എല്ലാവരുടെയും ആവശ്യം; ബാബു ആന്റണി

Web Desk   | Asianet News
Published : Feb 22, 2021, 09:15 AM IST
ഇ-മെയിലും ഫേസ്ബുക്കും ഇല്ലാത്ത കാലം, കയ്യൊപ്പിട്ട ഫോട്ടോയായിരുന്നു എല്ലാവരുടെയും ആവശ്യം; ബാബു ആന്റണി

Synopsis

ഇമെയിലും ഫേസ്ബുക്കും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൗതുകം തോന്നിയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നും ബാബു ആന്റണി കുറിച്ചു.

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ഒന്നിന് പിറകെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു അക്കാലത്ത് താരം. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു ആ തലമുറ. ഇപ്പോഴിതാ ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ.

ഇമെയിലും ഫേസ്ബുക്കും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൗതുകം തോന്നിയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നും ബാബു ആന്റണി കുറിച്ചു. ‘പണ്ട് ഇമെയിലും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത കാലം. ഞാൻ ബാംഗളൂരിൽ താമസിക്കുന്ന സമയം. ആയിരക്കണക്കിന് ഫാൻ മെയിൽ പോസ്റ്റിൽ വരുമായിരുന്നു. എല്ലാവരുടെയും ആവശ്യം കൈയൊപ്പിട്ട ഫോട്ടോ ആയിരുന്നു. ഞാൻ അന്നയ്ച്ചു കൊടിത്തുകൊണ്ടിരുന്ന ഒരു ഫോട്ടോ ആണിത്. ഒരു കൗതുകം തോന്നിയത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു‘, എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

പണ്ട് ഇമെയിലും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത കാലം. ഞാൻ ബാംഗളൂരിൽ താമസിക്കുന്ന സമയം. ആയിരക്കണക്കിന് ഫാൻ മെയിൽ പോസ്റ്റിൽ...

Posted by Babu Antony on Sunday, 21 February 2021

ബാബു ആന്‍റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ 'പവര്‍ സ്റ്റാര്‍'. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്.

PREV
Read more Articles on
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി