'സുഹൃത്തുക്കളോടുള്ള നിന്റെ കെയർ മനസിലാക്കിയ ആളാണ് ഞാൻ': മണിക്കുട്ടനെ കുറിച്ച് ജോൺ ജേക്കബ്

Published : Feb 21, 2021, 02:54 PM IST
'സുഹൃത്തുക്കളോടുള്ള നിന്റെ കെയർ മനസിലാക്കിയ ആളാണ് ഞാൻ': മണിക്കുട്ടനെ കുറിച്ച് ജോൺ ജേക്കബ്

Synopsis

ബിഗ് ബോസ് സീസൺ മൂന്നിൽ മലയാളികൾക്ക് കൂടുതൽ അറിയാവുന്ന താരങ്ങളിൽ ഒരാളാണ് മണിക്കുട്ടൻ. കഴിഞ്ഞ ദിവസമാണ് മണിക്കുട്ടന്റെ ഞെട്ടിക്കുന്ന ജീവിതകഥ തുറന്നുപറഞ്ഞ്. 

ബിഗ് ബോസ് സീസൺ മൂന്നിൽ മലയാളികൾക്ക് കൂടുതൽ അറിയാവുന്ന താരങ്ങളിൽ ഒരാളാണ് മണിക്കുട്ടൻ. കഴിഞ്ഞ ദിവസമാണ് മണിക്കുട്ടന്റെ ഞെട്ടിക്കുന്ന ജീവിതകഥ തുറന്നുപറഞ്ഞ്. തന്റ കൂട്ടുകാരനെ കുറിച്ചും അവൻ മരണത്തിന് കീഴടങ്ങിയതിനെ കുറിച്ചും മണിക്കുട്ടൻ മനസ് തുറന്നിരുന്നു. 

അച്ഛനും അമ്മയും ജോലി ചെയ്യുന്ന വീട്ടിൽ ഉള്ള സുഹൃത്തിനെ കുറിച്ചും, അവരിൽ നിന്ന് ലഭിച്ച അവഗണനയെ കുറിച്ചുമെല്ലാം മണിക്കുട്ടൻ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞിരുന്നു. ആത്മസുഹൃത്ത് എന്നതായിരുന്നു മണിക്കുട്ടന് വീക്കിലി ടാസ്കിൽ ലഭിച്ച വിഷയം. ഒത്തിരി സുഹൃത്തുക്കളുണ്ടെന്നും മണിക്കുട്ടൻ അന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മണിക്കുട്ടന്റെ സുഹൃത്തും നടനുമായ ജോൺ ജേക്കബ് അദ്ദേഹത്തെ കുറിച്ച് ചിലത് കുറിച്ചിരിക്കുകയാണ്. നീ സ്നേഹിക്കുന്നവരെയും, നിന്റെ സുഹൃത്തുക്കളെയും എത്രത്തോളം കെയർ ചെയ്യുമെന്ന് വളരെ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഒരു ആളാണ് ഞാനെന്നായിരുന്നു ജോണിന്റെ കുറിപ്പിൽ പറയുന്ന ഒരു കാര്യം. 

ജോണിന്റെ കുറിപ്പ്

മണി, ഇന്നാണ് നീ BB-യിൽ മനസ്സ് തുറന്നത്. നിന്റെ കൂട്ടുകാരൻ എന്ന നിലയിലും ഒരുപാട് programms നു ഒരുമിച്ചു dance ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയിലും നീ സ്നേഹിക്കുന്നവരെയും നിന്റെ സുഹൃത്തുക്കളെയും എത്രത്തോളം care ചെയ്യുമെന്ന് വളരെ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഒരു ആളാണ് ഞാൻ. നിനക്കു നഷ്ടമായ നിന്റെ ആത്മസുഹൃത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു, അതോടൊപ്പം നിനക്കു BB യിൽ വിജയാശംസകൾ നേരുന്നു. കേറി വാ....

മണി, ഇന്നാണ് നീ BB യിൽ മനസ്സ് തുറന്നത്. നിന്റെ കൂട്ടുകാരൻ എന്ന നിലയിലും ഒരുപാട് programms നു ഒരുമിച്ചു dance...

Posted by John Jacob on Thursday, February 18, 2021

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി