Latest Videos

'ബ്ലാക്ക് കോഫി'യിലെ നാല് നായികമാര്‍; ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ വീഡിയോ

By Web TeamFirst Published Jun 26, 2019, 8:19 PM IST
Highlights

രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. സോള്‍ട്ട് ആന്റ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന കാളിദാസനും (ലാല്‍) മായയും (ശ്വേത മേനോന്‍) പുതിയ ചിത്രത്തിലുമുണ്ട്. 

കൊച്ചി: ആഷിഖ് അബു ചിത്രമായ സാള്‍ട്ട് ആന്‍റ് പെപ്പറിന്‍റെ രണ്ടാം ഭാഗവുമായി  ബാബുരാജ് എത്തുമ്പോള്‍ നാല് നായികമാരാണ് ചിത്രത്തില്‍. കുക്ക് ബാബുവായി സാള്‍ട്ട് ആന്‍റ് പെപ്പറിലെ പാചകക്കാരന്‍ തന്നെയാണ് ബ്ലാക്ക് കോഫിയില്‍ ബാബുരാജ്. ചിത്രം സംവിധാനം ചെയ്യുന്നതും തിരക്കഥ എഴുതിയിരിക്കുന്നതും ബാബുരാജാണ്. 

രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. സോള്‍ട്ട് ആന്റ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന കാളിദാസനും (ലാല്‍) മായയും (ശ്വേത മേനോന്‍) പുതിയ ചിത്രത്തിലുമുണ്ട്. സോള്‍ട്ട് ആന്റ് പെപ്പറിന്റെ സംവിധായകന്‍ ആഷിക് അബു അതിഥിതാരമായും എത്തും.

കാളിദാസന്‍ പെണ്ണുകാണലിന് പോയ വീട്ടിലെ പാചകക്കാരനായിരുന്നു ബാബു. അന്ന് ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തിന്റെ രുചിയില്‍ ബാബുവിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിയ്ക്കുകയായിരുന്നു സോള്‍ട്ട് ആന്റ് പെപ്പറില്‍ കാളിദാസന്‍. എന്നാല്‍ ബ്ലാക്ക് കോഫിയില്‍ കാളിദാസനുമായി തെറ്റിപ്പിരിഞ്ഞിരിക്കുകയാണ് കുക്ക് ബാബു. നാല് യുവതികള്‍ താമസിക്കുന്ന ഒരു ഫ്‌ളാറ്റില്‍ പാചകക്കാരനായി വരുകയാണ് അയാള്‍.

click me!