Latest Videos

സോനുവിന് കൊടുത്ത വാക്ക് പാലിച്ച് ബഷീർ ബാഷി; തായ്ലൻഡിലേക്ക് യാത്ര തിരിച്ച് കുടുംബം

By Web TeamFirst Published Apr 21, 2024, 12:22 PM IST
Highlights

കുഞ്ഞ് എബ്രാനെയും കൂട്ടിയാണ് യാത്ര.

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടു പോവുകയാണ് ബഷീർ ബഷി. 

കഴിഞ്ഞ മാസമാണ് ആദ്യഭാ​ര്യയായ സുഹാനയുടെ പിറന്നാൾ ബാഷി കുടുംബം ആഘോഷമാക്കിയത്. ഇഫ്ത്താറിനൊപ്പമായിരുന്നു കുടുംബവും അടുത്ത സുഹൃത്തുക്കളുമായി ചേർന്ന് പിറന്നാൾ അടിപൊളിയാക്കിയത്. സുഹാനയുടെ അപ്പനെ ആരാധകർ കണ്ടതും ആ വീഡിയോയിലാണ്. പിറന്നാൾ സമ്മാനമായി ബഷീർ ബാഷി സുഹാനയ്ക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോൾ. സുഹാനയുടെ ഏറ്റവും വലിയ ആഗ്രഹം ആണ്‌ ഒരു ഇന്റർനാഷണൽ ട്രിപ്പ് പോകണം എന്നുള്ളത്. ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ പോകുകയാണ് എന്നാണ് ബഷീർ പറഞ്ഞത്. എവിടേക്കാണ് പോകേണ്ടത് എന്ന് ആലോചിച്ചു തീരുമാനിക്കണം എന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ തായ്ലൻഡിലേക്കുള്ള യാത്രയുടെ സന്തോഷം പങ്കുവെക്കുകയാണ് കുടുംബം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഫ്ലൈറ്റിൽ കയറുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. തായ്ലൻഡിലേക്ക് പേകുന്നുവെന്നാണ് ക്യാപ്ഷനിൽ നൽകിയിരിക്കുന്നത്. മഷൂറയാണ് യാത്രയുടെ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. കുഞ്ഞ് എബ്രാനെയും കൂട്ടിയാണ് യാത്ര. യാത്രയുടെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ആരാധകരും പറയുന്നു. 

എവിക്ട് ആയില്ലെങ്കിൽ ​ഗബ്രിയും ജാസ്മിനും ഉണ്ടാകും; ടോപ് ഫൈവ് പ്രെഡിക്ഷനുമായി ജാന്മണി

പിറന്നാൾ വീഡിയോയിൽ സുഹാനയുടെ അപ്പൻ എത്തിയത് സോനുവിനെപ്പോലെ തന്നെ സോനുവിൻറെ ആരാധകർക്കും സന്തോഷമായിരുന്നു. സുഹാനയെ അപ്പൻ വിഷ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ഇതുപോലെ ഒരു മൊമെന്റ് ജീവിതത്തിൽ ആദ്യമായിട്ട് ആണ് എന്ന് സുഹാന പറയുന്നുണ്ട്. അപ്പൻ മകൾക്ക് ഉമ്മ കൊടുക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!