86വയസുവരെ ഒറ്റയ്ക്ക് താമസം, അവസാന നാളില്‍ ഹാലുസിനേഷൻ, ട്യൂമറുണ്ടായി; മുത്തശ്ശിയെക്കുറിച്ച് സൗഭാ​ഗ്യ വെങ്കിടേഷ്

Published : Apr 21, 2024, 09:11 AM ISTUpdated : Apr 21, 2024, 09:13 AM IST
86വയസുവരെ ഒറ്റയ്ക്ക് താമസം, അവസാന നാളില്‍ ഹാലുസിനേഷൻ, ട്യൂമറുണ്ടായി; മുത്തശ്ശിയെക്കുറിച്ച് സൗഭാ​ഗ്യ വെങ്കിടേഷ്

Synopsis

അമ്മൂമ്മയ്ക്ക് ട്യൂമറായിരുന്നു. അവസാന ഘട്ടത്തിലാണ് കണ്ടെത്തിയത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നെന്നും സൗഭാ​ഗ്യ ഓർത്തു.

താര കല്യാണിന്റെ മകൾ സൗഭാ​ഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ താരമാണ്. സൗഭാ​ഗ്യ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടാറുള്ളതും. അത്തരത്തിൽ മുത്തശ്ശിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സൗഭാ​ഗ്യയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സൗഭാ​ഗ്യ മനസ് തുറന്നത്. 

അമ്മൂമ്മയുടെ അവസാന നാളുകളിലാണ് അവർ എത്ര മാത്രം യഥാർത്ഥ കലാകാരിയാണെന്ന് മനസിലായത്. അവസാന കാലത്ത് അമ്മൂമ്മയുടെ ഓർമ്മ നശിച്ച് കൊണ്ടിരുന്നു. ഹാലുസിനേഷൻ ഉണ്ടായിരുന്നു. അപ്പോഴും അമ്മൂമ്മയുടെ മനസിൽ വർക്കിന് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നതൊക്കെയാണ്. അമ്മൂമ്മയ്ക്ക് ട്യൂമറായിരുന്നു. അവസാന ഘട്ടത്തിലാണ് കണ്ടെത്തിയത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നെന്നും സൗഭാ​ഗ്യ ഓർത്തു. ഹാലുസിനേഷനായ സമയത്ത് വേറൊന്നും പറഞ്ഞ് കേട്ടിട്ടില്ല.

ചെറുപ്പത്തിലേ കഷ്ടപ്പാടോ, പൈസയില്ല എന്നുള്ളതോ വീട്ടുകാര്യങ്ങളോ ഒന്നും ഞാൻ പറഞ്ഞ് കേട്ടിട്ടില്ല. 86 വയസ് വരെ ഒറ്റയ്ക്ക് താമസിച്ചു. അസുഖം പിടിപെട്ടപ്പോഴാണ് നമ്മുടെ വീട്ടിൽ വന്ന് നിൽക്കാൻ തയ്യാറാകുന്നത്. ഞാൻ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അപ്പൂപ്പൻ മരിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കണമെന്ന പാഠം അമ്മൂമ്മയിൽ നിന്നും ഏറ്റവും കൂടുതലെടുത്തത് എന്റെ അമ്മയാണെന്ന് തോന്നുന്നു. കാരണം അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്. അമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ആരെയും ഒരു രീതിയിലും അമ്മ ബുദ്ധിമുട്ടിക്കാൻ വരില്ല. 

അങ്ങനെ ജീവിക്കാനുള്ള സ്ഥലമല്ലിത്, ഞാനെന്തിന് എയിം ചെയ്യണം? ജാസ്മിനോട് ക്ഷുഭിതനായി മോഹൻലാൽ

അമ്മ അമ്മയുടെ കാര്യം നോക്കുന്നു. 99 ശതമാനവും അമ്മയ്ക്ക് എന്റെ പോലും ആവശ്യം വരാറില്ല. ആ ലെവലിൽ അമ്മ ഇപ്പോൾ പോകുന്നതിന് അമ്മൂമ്മയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും സൗഭാ​ഗ്യ വ്യക്തമാക്കി.എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പറ്റില്ല. പാനിക് അറ്റാക്ക് വരും. ഇതിന്റെ അംശം ഭാവിയിൽ തനിക്കും കിട്ടിയാൽ കൊള്ളാമായിരുന്നെന്നും സൗഭാ​ഗ്യ പറഞ്ഞു. ഒരുപാട് അമ്മൂമ്മ സ്ട്ര​​ഗിൾ ചെയ്തിട്ടുണ്ട്. സാമ്പത്തികമാണ് പ്രധാനമായും പറയേണ്ടത്. അമ്മൂമ്മ സിനിമയിലേക്ക് വന്ന ആ സമയത്താണ് കുറച്ചെങ്കിലും സാമ്പത്തികമായി സ്ഥിരതയിലായത്. അറുപത് വയസ് വരെ അമ്മൂമ്മ വളരെയധികം സ്ട്ര​ഗിൾ ചെയ്തിട്ടുണ്ടെന്നും സൗഭാ​ഗ്യ തുറന്ന് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക