'ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ നടനായല്ലോ'; ടൊവിനോയ്ക്ക് ആശംസയുമായി ബേസിലും മാത്തുക്കുട്ടിയും

Published : Jan 21, 2023, 11:16 AM ISTUpdated : Jan 21, 2023, 11:18 AM IST
'ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ നടനായല്ലോ'; ടൊവിനോയ്ക്ക് ആശംസയുമായി ബേസിലും മാത്തുക്കുട്ടിയും

Synopsis

'നീലവെളിച്ചം' ആണ് ടൊവിനോയുടേതായി റിലീസിന് ഒരുങ്ങുന്നത്.

ലയാളിത്തിന്റെ പ്രിയ യുവനടൻ ടൊവിനോ തോമസിന്റെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് പ്രിയ സഹപ്രവർത്തകനും നടനും ആശംസകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ടൊവിനോയുടെ സുഹൃത്തുക്കളും സംവിധായകരുമായ ബേസിൽ ജോസഫും ആർജെ മാത്തുക്കുട്ടിയും ടൊവിനോയ്ക്ക് ആശംസ അറിച്ച് കൊണ്ട് പങ്കുവച്ച പോസ്റ്റുകളാണ് ശ്രദ്ധനേടുന്നത്. 

"Actor cum part time Assistant Director @tovinothomas in Godha. നീ ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടൻ ആയല്ലോ. അത് കൊണ്ട് Happy birthday അളിയാ", എന്നാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് ബേസിൽ ജോസഫ് കുറിച്ചത്. 

"നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിക്കുന്നില്ല. കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ", എന്നാണ് മാത്തുക്കുട്ടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ടൊവിനോയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

അതേസമയം, ബി​ഗ് ബജറ്റ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' ആണ് ടൊവിനോ തോമസിന്റേതായി അണിയറിൽ ഒരുങ്ങുന്നത്. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം, പൂർണമായും 3 ഡിയില്‍ ആണ് ഒരുങ്ങുന്നത്. 'ചീയോതിക്കാവിലെ മണിയൻ' എന്ന പെരുംകള്ളൻ എന്ന ക്യാപ്ഷനോട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടൊവിനോയുടെ കരിയറിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് വിലയിരുത്തലുകൾ. 

'ഇതെന്ത് മാജിക്കാണ്, നിങ്ങള്‍ സഹോദരിമാരെ പോലുണ്ട്'; നസ്രിയയോട് ദുൽഖർ സൽമാൻ

'നീലവെളിച്ചം' എന്ന ചിത്രമാണ് ടൊവിനോയുടേതായി റിലീസിന് ഒരുങ്ങുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം എപ്രിൽ 21ന് റിലീസ് ചെയ്യും. ആഷിക് അബു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത