'ഇതെന്ത് മാജിക്കാണ്, നിങ്ങള്‍ സഹോദരിമാരെ പോലുണ്ട്'; നസ്രിയയോട് ദുൽഖർ സൽമാൻ

Published : Jan 21, 2023, 10:29 AM ISTUpdated : Jan 21, 2023, 10:50 AM IST
'ഇതെന്ത് മാജിക്കാണ്, നിങ്ങള്‍ സഹോദരിമാരെ പോലുണ്ട്'; നസ്രിയയോട് ദുൽഖർ സൽമാൻ

Synopsis

തന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് നസ്രിയ പങ്കുവച്ച പോസ്റ്റിന് ദുൽഖർ നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. 

ലയാളികളുടെ പ്രിയ ക്യൂട്ട് നടിയാണ് നസ്രിയ. അവതാരികയായി സ്ക്രീനിൽ എത്തിയ താരം പിന്നീട്, മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്കെടുത്ത നസ്രിയ വീണ്ടും സിനിമയിൽ തിരിച്ചെത്തിയിരുന്നു. നടൻ ദുൽഖറുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് നസ്രിയ. ഇരുവരുടെയും സൗഹൃദം പലപ്പോഴും വർത്തകളിൽ ഇടംനേടിയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് നസ്രിയ പങ്കുവച്ച പോസ്റ്റിന് ദുൽഖർ നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം ആയിരുന്നു നസ്രിയയുടെ അമ്മ ബീനയുടെ ജന്മദിനം. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുള്ള നസ്രിയയുടെ പോസ്റ്റ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ‘ഹാപ്പി ബെര്‍ത്ത് ഡേ പിങ്കി ഉമ്മ, എന്ത് മാജിക് ആണിത്, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു’, എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. ഇതേ കമന്റുകളുമായി തന്നെയാണ് ആരാധകരും രം​ഗത്തെത്തിയത്.  അമ്മ, നസ്രിയയുടെ സഹോദരിയെ പോലെയുണ്ടെന്ന് നിരവധി പേര്‍ കമന്റ് ചെയ്തത്. 

2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി.

'മിഖായേലി'ന് ശേഷം നിവിൻ-ഹനീഫ് അദേനി കൂട്ടുകെട്ട്; 'എൻപി 42'ന് ആരംഭം

2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന് തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നാനിയായിരുന്നു നായകൻ. വിവേക് അത്രേയ സംവിധാനം ചെയ്‍ത  'അണ്ടേ സുന്ദരാനികി' 2022 ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍ എത്തിയത്.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി