വീണ്ടും 'അമ്മയും മകളും' ഒന്നിച്ച്; ഭക്ഷണം കഴിക്കാത്ത അവന്തികയെ വഴക്ക് പറഞ്ഞ് ബീന ആന്റണി

Published : Mar 30, 2024, 08:23 AM IST
വീണ്ടും 'അമ്മയും മകളും' ഒന്നിച്ച്; ഭക്ഷണം കഴിക്കാത്ത അവന്തികയെ വഴക്ക് പറഞ്ഞ് ബീന ആന്റണി

Synopsis

അമ്മയും മകളും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ബീന ആന്റണി.

ടി ബീന ആന്റണിയും മനോജ് കുമാറും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ ഹിറ്റായിരുന്നു. നേരത്തെ ഒരു വ്ലോ​ഗിലൂടെയാണ് എല്ലാവര്‍ക്കും അറിയുന്ന ഒരു മകന്‍ കൂടാതെ തനിക്കൊരു മകള്‍ ഉണ്ടെന്ന് ബീന പറഞ്ഞത്. പിന്നാലെ മകളുടെ വിശേഷങ്ങളും പ്രേക്ഷകര്‍ അറിയാത്ത പല കഥകളും നടി പറയുകയും ചെയ്തിരുന്നു. സീരിയല്‍ നടി അവന്തിക മോഹനെ കുറിച്ചാണ് ബീന ആന്റണി പറഞ്ഞിരുന്നത്. പിന്നീട് പല തവണകളിയായി ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അമ്മയും മകളും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ബീന ആന്റണി. പിണങ്ങിയിരിക്കുന്ന മകളെ കണ്മണി അന്പോട് കാതലൻ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം സൗഹൃദത്തിലാക്കുകയാണ് ബീന. ഒടുവിൽ സന്തോഷത്തോടെ ഇരുവരും കെട്ടിപിടിക്കുന്നതും കാണാം. അമ്മ മകൾ സ്നേഹം എന്ന ഹാഷ് ടാഗോടെയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. തുടർന്നുള്ള വീഡിയോയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഒന്നിച്ചതെന്ന് കാണിക്കുന്നുണ്ട്.

എല്ലാവരും സദ്യ കഴിച്ച് ഇല കൂടി വടിച്ചപ്പോൾ അവന്തിക ഡയറ്റ് എന്ന പേരും പറഞ്ഞു സദ്യ തൊട്ടുനോക്കിയിട്ടില്ലെന്ന് ബീന ആന്റണി പറയുന്നു. ഇലയിൽ അതേപോലെ ഇരിക്കുന്ന ചോറും കറികളും കാണിക്കുന്നുണ്ട്. ഞങ്ങളെ കണ്ട് പടിക്ക് സദ്യയെന്ന് കേട്ടാൽ ഞങ്ങൾ മൂക്കുംകുത്തി വീഴുമെന്ന് മറ്റ് താരങ്ങൾ പറയുന്നതും കേൾക്കാം.

ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഇരുവരുടെയും. 'അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. തുടക്കത്തില്‍ അവള്‍ എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും'. എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആള്‍, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും സൂചിപ്പിച്ചിട്ടുണ്ട്.

'ആടുജീവിതം' വ്യാജ പ്രിന്റുകൾ; കടുത്ത നിയമനടപടികളുമായി നിർമ്മാതാക്കൾ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത