ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായികയാണ് പിന്നില്‍: ഷിബു ജി സുശീലന്‍

Published : Jan 31, 2025, 07:08 PM IST
ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായികയാണ് പിന്നില്‍: ഷിബു ജി സുശീലന്‍

Synopsis

കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സമരത്തിന് പിന്നിൽ ഫെഫ്കയെയും ബി. ഉണ്ണികൃഷ്ണനെയും തകർക്കാനുള്ള ശ്രമമാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആരോപിച്ചു. 

കൊച്ചി: കൊച്ചിയില്‍ മേക്കപ് ആർട്ടിസ്റ്റുകൾ  നടത്തിയ സമരത്തിനു പിന്നില്‍ ഫെഫ്കയെയും ബി ഉണ്ണികൃഷ്ണനെയും തകര്‍ക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ഫെഫ്ക ഭാരവാഹിയുമായ ഷിബു ജി സുശീലന്‍ രംഗത്ത്. ബൈലോ അനുസരിച്ചു പ്രവർത്തനം മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി പ്രവർത്തിക്കുന്ന അംഗത്തെ ശാസികുവാനും നടപടി എടുക്കാനും അതാത് യൂണിയന് അധികാരം ഉണ്ടെന്നാണ്  ഷിബു ജി സുശീലന്‍ പറയുന്നത്. 

ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായികയാണ് വനിത തൊഴിലാളി സ്നേഹം ഒലിപ്പിച്ചു കൊണ്ട്  പാവപ്പെട്ട സ്ത്രീകളെ നിരത്തിൽ നിരാഹാരം ഇരുത്തിയത് എന്നാണ് ഫെഫ്ക ഭാരവാഹി പറയുന്നത്. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

"ഫെഫ്ക" എന്നത് മലയാള സിനിമയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവ വായുവാണ് അതിനെ തകർക്കാൻ വരുന്നവർ ആരായാലും  അവരെ ഞങ്ങൾ ഏതുവിധേനയും നേരിടും എന്നതിൽ സംശയമില്ല.
ഫെഫ്ക എന്ന കരുത്തുറ്റ സംഘടനയുടെ കീഴിൽ 22തൊഴിലാളി യൂണിയനുകൾ നിലവിലുണ്ട്.  

ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു കൈതാങ്ങായി ഫെഫ്ക ഉണ്ടെന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഇവിടെയുള്ള എല്ലാ തൊഴിലാളികളും. അവരുടെ ഏതു പ്രശ്നപരിഹാരത്തിനും ഫെഫ്ക അവർക്കൊപ്പമുണ്ട്.
അംഗങ്ങളുടെ ആരോഗ്യത്തിന് ഇത്രയും കരുതൽ നൽകുന്ന ഒരു തൊഴിലാളി പ്രസ്ഥാനം ലോകത്തെങ്ങും ഉണ്ടാവില്ല.

ഒരു അംഗത്തിന് മൂന്നു ലക്ഷം രൂപ വരെ ചികിത്സ സഹായം നൽകുന്ന തൊഴിലാളി സംഘടനയാണ് ഫെഫ്ക 
സിനിമമേഖലയിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ചർച്ചകൾ ചെയ്തു വാങ്ങി കൊടുക്കാൻ സാധിച്ചതിൽ ഫെഫ്കയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. തൊഴിലാളി സംഘടന ആകുമ്പോൾ തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്.അത് പോലെ ഒരു തൊഴിലാളി സംഘടയിൽ അച്ചടക്കനടപടികൾ എടുക്കുന്നത് സ്വാഭാവികമാണ്. 

ഫെഫ്കയിലെ 22 യൂണിയനുകൾക്കും വ്യത്യസ്തമായ ബൈലോ നിലവിലുണ്ട് ആ ബൈലോ അനുസരിച്ചാണ് അതാത് യൂണിയൻ പ്രവർത്തിക്കുന്നത്. അതിന് മേൽനോട്ടം നൽകാൻ കഴിവുള്ള ഭാരവാഹികളുമുണ്ട്. ഓരോ യൂണിയനും അക്കൗണ്ട്, ഓഡിറ്റ് അങ്ങനെ എല്ലാവിധ സംവിധാനങ്ങളും നിലവിൽ ഉണ്ട്. 

ബൈലോ അനുസരിച്ചു പ്രവർത്തനം മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി പ്രവർത്തിക്കുന്ന അംഗത്തെ ശാസികുവാനും നടപടി എടുക്കാനും അതാത് യൂണിയന് അധികാരം ഉണ്ട്. അത് ലോകത്ത് എവിടെയും അങ്ങനെ തന്നെയാണ് നടക്കുന്നത്. എത്ര കല്ലുകൾ വാരി എറിഞ്ഞാലും വളരെ കരുത്തോടെ ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക എന്ന പ്രസ്ഥാനത്തെ നയിക്കും എന്നതിൽ സംശയമില്ല. 

ഫെഫ്കയെ പൊളിക്കാൻ അഹോരാത്രം ശ്രമിക്കുന്ന ഒരു വനിതാസംവിധായിക തന്നെ കുറച്ചുവർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ ഹെയർ സ്റ്റൈലിസ്റ്റായി വന്ന ഒരു പാവപ്പെട്ട വനിതയെ ജോലി ചെയ്യാൻ സമ്മതിക്കാതെ നിഷ്ടൂരം പറഞ്ഞുവിട്ടിരുന്നു എന്നത് ഓർക്കുക. എന്നിട്ടാണ് വനിതാ തൊഴിലാളി സ്നേഹം ഒലിപ്പിച്ചു കൊണ്ട്  പാവപ്പെട്ട സ്ത്രീകളെ നിരത്തിൽ നിരാഹാരം ഇരുത്തിയത്. ഈ പാവപ്പെട്ട സിനിമ തൊഴിലാളികളായ വനിതകൾക്ക് നിങ്ങൾ നിർമ്മിച്ചതോ, സംവിധാനം ചെയ്തതോ ആയ സിനിമയിൽ ജോലി നൽകാൻ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 

അത് പോലെ വാ തോരാതെ  സിനിമയിലെ പ്രശ്നം പ്രസംഗിക്കുന്ന  നടികൾക്ക് അവരുടെ പേർസണൽ ഹെയർ ഡ്രെസർ, മേക്കപ്പ് എന്ന നിലയിൽ പാവപ്പെട്ട ഇതിൽ ആർക്കെങ്കിലും സഹായം നൽകിയോ? ഇനി അങ്ങോട്ട് നിങ്ങളാൽ വിഢിവേഷം കെട്ടേണ്ടി വന്നവരെ  മേക്കപ്പ്, ഹെയർഡ്രെസ്സർ ആയി കൂടെ കൂട്ടാൻ പറ്റുമോ?
ഫെഫ്കയുടെ ജനറൽ സെക്രട്ടറിയുടെ നേർക്ക് ചെളി വാരി എറിഞ്ഞുകൊണ്ട് ഫെഫ്കയെ തകർക്കാം എന്നുള്ള നിങ്ങളുടെയെല്ലാം  മോഹം   വെറും വിദൂരസ്വപ്നം മാത്രമാണ്....എന്ന് ഓർക്കുക.
ഞങ്ങൾ സംഘടിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും...

സാന്ദ്രയ്ക്ക് എതിരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബി.ഉണ്ണികൃഷ്ണൻ; പരാതിയുമായി മുന്നോട്ടെന്ന് സാന്ദ്ര

വനിതകള്‍ക്കായി ഫിലിം എഡിറ്റിംഗ് ശില്‍പശാലയുമായി ഫെഫ്‍ക; 'സംയോജിത' ആരംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി