
കൊച്ചി: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നാദിറ മെഹ്റിൻ. മൈൽസ്‌റ്റോൺ മേക്കേഴ്‌സിനു നൽകിയ അഭിമുഖത്തിലാണ് നാദിറ മനസ് തുറന്നത്.
തന്റെ സർജറിയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നാദിറ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സർജറി കഴിഞ്ഞോ ഇല്ലയോ എന്ന കാര്യം മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ലെന്നും നാദിറ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും താരം നൽകി. ''എന്റെ സർജറിയെപ്പറ്റി അറിയേണ്ടത് ഒറ്റൊരാൾ മാത്രമാണ്, അത് എന്റെ പാർട്ണർ ആണ്. എന്തായാലും എന്റെ പങ്കാളിയാകാൻ പോകുന്ന ആൾക്ക് മാത്രമേ അക്കാര്യത്തിൽ ഒരു ആശങ്കയുടെ ആവശ്യമുള്ളൂ'', നാദിറ പറഞ്ഞു.
''ഞാനിപ്പോൾ ഉള്ള റിലേഷൻ ഒരു സിറ്റുവേഷൻഷിപ്പ് ആണ്. നമ്മൾ എല്ലാം വാശിപിടിക്കുന്നത് മോശമാണ്. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്. എനിക്ക് കൊറച്ചു കണ്ടീഷൻസ് ഒക്കെയുള്ള കൂട്ടത്തിലാണ്. കുറച്ചുകൂടി വിഷൻ ഉണ്ട്. വെറുതേ പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ'', നാദിറ പറഞ്ഞു.
താൻ ഭയങ്കര ഈശ്വര വിശ്വാസിയാണെന്നും നാദിറ പറഞ്ഞു. ''ഇപ്പോഴും മുസ്ലീമായിട്ട് തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഒറ്റക്കിരുമ്പോൾ അള്ളാഹുവിനോട് പ്രാർത്ഥിക്കാറുണ്ട്. ഞാൻ ജീവിക്കുന്നത് തന്നെ വീട്ടുകാർക്കു വേണ്ടിയാണ്. ഉമ്മയും വാപ്പയും ഷഹനാസും ഒക്കെ അടങ്ങുന്ന ഒരു ചെറിയ ഫാമിലിയാണ്. എന്റെ ശബ്ദം മാറിയാൽ എന്താ പ്രശ്നം എന്ന് ഉമ്മ ചോദിക്കും. വീട്ടിലേക്ക് എത്തുന്ന സമയത്ത് ഞാൻ അവരുടെ നജീബാണ്, ഞാൻ മരിക്കുന്നതു വരെ അങ്ങനെയായിരിക്കും.'' നാദിറ പറഞ്ഞു.
ഗോപികയ്ക്കും ജിപിക്കുമൊപ്പം മിയ; 'ഇതു വേണ്ടായിരു'ന്നെന്ന് അപൂർവചിത്രം കണ്ട ആരാധകർ
പുഷ്പ 2 ഒടുവില്‍ ഒടിടിയില്‍, വന്‍ സര്‍പ്രൈസ്: അവസാനം നേടിയ കളക്ഷന്‍ വിവരം പുറത്ത്!