'ആടിയുലയുന്നു, രാവിലെ തന്നെ വെള്ളം, ഷർട്ടിന്റെ ബട്ടണിട്ടത് തെറ്റ്'; ധർമജന് പരിഹാസം, മറുപടിയുമായി ബിബിൻ ജോർജ്

Published : Jun 04, 2026, 04:44 PM IST
Bibin george

Synopsis

നടൻ ബിബിൻ ജോർജിന്റെ റെസ്റ്റോറന്റ് ഉദ്ഘാടനത്തിനെത്തിയ ധർമജൻ ബോൾഗാട്ടി മദ്യപിച്ചിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. ചടങ്ങിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും വസ്ത്രധാരണവുമാണ് വിമർശനങ്ങൾക്ക് കാരണമായത്.

ലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബിബിൻ ജോർജ്. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായ സ്ഥാനം സ്വന്തമാക്കിയ ബിബിൻ പിരിമിതികളെ മറികടന്ന് മുന്നേറുന്ന കലാകാരൻ കൂടിയാണ്. അഭിനയത്തിന് പുറമെ ടിവി ഷോകളിൽ ജഡ്ജസായി തിളങ്ങുന്ന ബിബിൻ റസ്റ്റോറന്റും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ കടയുടെ ഉദ്ഘാടനം. ബിബിന്റെ അടുത്ത സുഹൃത്തും നടനുമായ ധർമജൻ ബോൾ​ഗാട്ടി ആയിരുന്നു ഉദ്ഘാടകൻ. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയും ചെയ്തു.

എന്നാൽ ധർമജന്റെ ആറ്റിറ്റ്യൂഡും ശരീരഭാഷയും കണ്ട് അദ്ദേഹം മദ്യപിച്ചാണ് ഉദ്ഘാടനത്തിന് എത്തിയതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നു. ബാലൻസ് നഷ്ടമാകുമ്പോൾ ബിബിൻ ജോർജിനെ പിടിക്കുന്ന ധർമജനെ കാണാം. ഇത് മദ്യപിച്ച് ലക്ക് കെട്ടതിനാലാണെന്നാണ് വിമർശനം വന്നത്. ഒപ്പം ധർമജൻ ഷർട്ടിന്റെ ബട്ട് ഇട്ടത് നേരേയും ആയിരുന്നില്ല. ഇതോടെ പ്രചരണങ്ങൾ കടുത്തു. ട്രോൾ വീഡിയോകളും പ്രത്യക്ഷപ്പെട്ടു.

ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് ബിബിൻ ജോർജ് തന്നെ മറുപടി നൽകിയിരിക്കുകയാണ്. ധർമജനെ ട്രോളിക്കൊണ്ടുള്ളൊരു വീഡിയോയ്ക്ക് താഴെ ആയിരുന്നു ബിബിന്റെ പ്രതികരണം. 'നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷേ ദൈവം സത്യം അദ്ദേഹം കഴിച്ചിട്ടില്ല. ഗോഡ് ബ്ലസ് യു', എന്നായിരുന്നു ബിബിൻ കമന്റായി കുറിച്ചത്.

അതേസമയം, ധർമജനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'ഒരു മനുഷ്യന്റെ ആ​രോ​ഗ്യാവസ്ഥ കൂടി മനസിലാക്കണം. അയാൾ ചിലപ്പോൾ പല അസുഖങ്ങൾക്കും മരുന്ന് കഴിക്കുന്നുണ്ടാകും. അതിന്റെ എഫക്ട് രാവിലെ വരെ നിൽക്കും. പലപ്പോഴും ബോഡി കൺട്രോളിൽ നിൽക്കില്ല', എന്നാണ് ഇവർ പറയുന്നത്. ഷർട്ടിന്റെ ബട്ടൺ തെറ്റിയത് ധർമജൻ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നും ഇവർ പറയുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എഐ അല്ല മക്കളേ..'200% ഒറിജിനൽ'; ലുക്ക് മാത്രമല്ല, സ്റ്റൈലടക്കം ദുൽഖർ തന്നെ ! ഇത് തനിപകർപ്പ് 'ട്വിൻ'
'വിനയം അഭിനയം, ബിജിഎം 'പാ പ മാ'വേണം..അതാണ് അതിന്റൊരിത്'; ജയറാമിനെ ട്രോളി സംവിധായകന്‍