'എന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത്'; സൈബർ ആക്രമണത്തിൽ സൂര്യ

Web Desk   | Asianet News
Published : May 28, 2021, 11:36 AM IST
'എന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത്'; സൈബർ ആക്രമണത്തിൽ സൂര്യ

Synopsis

ബിഗ് ബോസ് സീസൺ മൂന്നിൽ നിന്ന് അവസാനം പുറത്തുപോയ താരമായിരുന്നു സൂര്യ മേനോൻ. തുടർന്ന് 95-ാം ദിവസം കൊവിഡ് പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കുകയും ചെയ്തു. 

ബിഗ് ബോസ് സീസൺ മൂന്നിൽ നിന്ന് അവസാനം പുറത്തുപോയ താരമായിരുന്നു സൂര്യ മേനോൻ. തുടർന്ന് 95-ാം ദിവസം കൊവിഡ് പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ സൂര്യ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് താരത്തിന് നേരെ നടക്കുന്നത്. 

പല ഫാന്‍സ് ഗ്രൂപ്പുകളില്‍ നിന്നുമായി സൂര്യക്ക് വലിയ ആക്രമണം നേരിടുന്നുണ്ട്. ഷോയ്ക്കുള്ളിൽ നടന്ന പല സംഭവങ്ങളും നോക്കിയായിരുന്നു സൂര്യയ്ക്കെതിരായ പല ആരോപണങ്ങളും ആക്രോശങ്ങളും. എന്നാൽ ഇത്തരം ആക്രമണങ്ങളോട് കാര്യമായി ഇതുവരെ സൂര്യ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ പ്രതികരണവുമായി എത്തുകയാണ് സൂര്യ. 'ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബർ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് ആർമിക്കാരേ?'- എന്നായിരുന്നു സൂര്യയുടെ ചോദ്യം.

ഇൻസ്റ്റഗ്രാം സ്റ്റോറ്റസിലൂടെ  തന്നെ മറ്റൊരു കുറിപ്പും സൂര്യ ഇട്ടിട്ടുണ്ട്. ദയവു ചെയ്ത് എന്നെ സ്നേഹിക്കുന്നവർ ആരുടെ അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുത്. ചിലപ്പോൾ അവർ അറിയാത്ത കാര്യമായിരിക്കും എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ രമ്യ പണിക്കർക്ക് നേരേയും സമാനമായ ആക്രമണം നടന്നിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും