ഷോട്സ് ധരിച്ച് തായ്‌ലാന്‍റില്‍ ജാസ്മിൻ; പിന്നാലെ വൻ വിമർശനം, 'ജീവിതം ആസ്വദിക്കെ'ന്ന് ആരാധകർ

Published : Feb 01, 2025, 06:08 PM ISTUpdated : Feb 01, 2025, 06:55 PM IST
ഷോട്സ് ധരിച്ച് തായ്‌ലാന്‍റില്‍ ജാസ്മിൻ; പിന്നാലെ വൻ വിമർശനം, 'ജീവിതം ആസ്വദിക്കെ'ന്ന് ആരാധകർ

Synopsis

വസ്ത്രധാരണത്തെ കുറിച്ചാണ് വിമര്‍ശനം ഏറെയും.

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ ആളാണ് ജാസ്മിൻ ജാഫർ. അതിനു മുൻപ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതയായ ജാസ്മിൻ ഷോയിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളു കൂടിയായിരുന്നു. ആദ്യമെല്ലാം പ്രേക്ഷകർക്ക് ഇഷ്ടമായൊരു മത്സരാർത്ഥിയായിരുന്നുവെങ്കിലും ഹൗസിനുള്ളിലെ കൂട്ടുകെട്ട് വലിയ നെ​ഗറ്റീവുകളാണ് ജാസ്മിന് സമ്മാനിച്ചത്. 

ഷോയ്ക്ക് ശേഷം യാത്രകളും സോഷ്യൽ മീഡിയയുമൊക്കെയായി സജീവമാണ് ജാസ്മിൻ ജാഫർ. പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ തായ്‌ലാന്‍റ് യാത്രയിലാണ് ജാസ്മിൻ. ഒപ്പം സുഹൃത്തായ ​ഗബ്രിയും ഉണ്ട്. ഇവിടെ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളും ജാസ്മിൻ പങ്കുവയ്ക്കുകയാണ്. ഇതിൽ ഷോർട്സ് ധരിച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ബീച്ച് സൈഡിൽ നിന്നുമുള്ളതാണ് വീഡിയോ. "മറ്റൊരാളുടെ കണ്ണിലൂടെ എന്നെത്തന്നെ വിലയിരുത്താതിരിക്കാൻ എനിക്ക് വളരെ സമയമെടുത്തു", എന്നാണ് വീഡിയോയ്ക്ക് ജാസ്മിൻ നൽകിയ ക്യാപ്ഷൻ. 

വീഡിയോ പുറത്തുവന്നതും വലിയ വിമർശനങ്ങളാണ് ജാസ്മിന് നേരെ ഉയരുന്നത്. വസ്ത്രധാരണത്തെ കുറിച്ചാണ് വിമര്‍ശനം ഏറെയും. മുൻപ് ജാസ്മിൻ നടത്തിയ പരാമർശങ്ങൾ അടക്കം ഉയർത്തികാട്ടിയാണ് വിമർശനം. ഇതിൽ ​ഗബ്രിയ്ക്ക് ഒപ്പമുള്ള വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകൾക്ക് ജാസ്മിൻ ചുട്ട മറുപടിയും നൽകുന്നുണ്ട്. അതേസമയം, വിമർശകരെ എതിർത്തുകൊണ്ട് ജാസ്മിന്റെ ആരാധകരും രം​ഗത്തുണ്ട്. 'ജീവിതം ആസ്വദിക്കൂ' എന്നാണ് ഇവർ പറയുന്നത്. ബി​ഗ് ബോസിൽ വച്ച വലിയ വിമർശനങ്ങൾ നേരിട്ടിട്ടും അതെല്ലാം തരണം ചെയ്ത് മുന്നേറുന്ന ജാസ്മിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. 

കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം, മുടക്കിയത് 160 കോടി; പകുതിയും നേടാനാകാതെ പടം, ബേബി ജോൺ ഒടിടിയിലേക്ക്

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ആരംഭിച്ചത്. 19 മത്സരാര്‍ത്ഥികളുമായി എത്തിയ സീസണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം ഏറെ സംഭവബഹുലമായ എപ്പിസോഡുകളും ഷോയില്‍ ഉണ്ടായി. ഒടുവില്‍ ജിന്‍റോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 വിജയി ആയത്. ഫൈനല്‍ ഫൈവില്‍ ജാസ്മിന്‍ ജാഫറും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍