'സിം​ഗിൾസ് ഇവിടെ വരൂന്ന്' സൂര്യ, ഉടൻ വിവാഹം ഉണ്ടാകുമെന്ന് കമന്റ്; വീഡിയോയുമായി ബി​ഗ് ബോസ് താരം

By Web TeamFirst Published Mar 16, 2024, 3:58 PM IST
Highlights

ഉപാധികളില്ലാത്ത സ്‌നേഹത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. അതെ എന്നായിരുന്നു സൂര്യയുടെ മറുപടി.

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ കയ്യടി നേടിയ താരമാണ് സൂര്യ മേനോന്‍. ബിഗ് ബോസ് വീട്ടിലെ നാട്ടിന്‍പുറത്തുകാരിയായിരുന്നു സൂര്യ. തന്റെ ലാളിത്യം കൊണ്ട് സൂര്യ ജനപ്രീതി നേടിയെടുത്തിരുന്നു. സൂര്യയുടെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ സൂര്യയുണ്ട്.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ തന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് പറയുകയാണ് താരം. പൂച്ച ഒന്നും അറിയാത്ത മട്ടിൽ കരയുന്നതാണ് പ്രതികരണമായി താരം നൽകുന്നത്. സിംഗിൾസ് ഇവിടെ വരൂ എന്നും വീഡിയോയ്‌ക്കൊപ്പം സൂര്യ ചേർത്തിട്ടുണ്ട്. ഇതിന് സാരല്ല ഉടൻ വിവാഹം ഉണ്ടാകുമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. അടുത്തിടെ ഒരു ക്യൂ ആൻഡ് എയിലൂടെ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സൂര്യ പറഞ്ഞത് വൈറലായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

ചേച്ചി എന്നാണ് നിങ്ങളുടെ കല്യാണം എന്ന് ചോദിച്ചപ്പോള്‍ നോ ഐഡിയ എന്നായിരുന്നു സൂര്യ നല്‍കിയ മറുപടി. നിങ്ങള്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അതെ, എന്റെ സ്വപ്‌നത്തില്‍ എന്നായിരുന്നു സൂര്യ നല്‍കിയ മറുപടി. നിങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ ആരുമായി എന്നായിരുന്നു സൂര്യയുടെ മറുചോദ്യം. സിംഗിള്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ ഭാഗികമായി എന്നായിരുന്നു സൂര്യയുടെ മറുപടി.

'എന്റെ പിള്ളേര് ചെകിടത്ത് തന്നേനെ', പോരടിച്ച് രതീഷും സുരേഷും; 'ഇതെന്താ ചന്തയോ ?' കട്ടക്കലിപ്പില്‍ ബിഗ് ബോസ്

ഉപാധികളില്ലാത്ത സ്‌നേഹത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. അതെ എന്നായിരുന്നു സൂര്യയുടെ മറുപടി. നിങ്ങള്‍ ഒരു വണ്‍ സൈഡ് പ്രണയത്തിലാണല്ലേ എന്ന് ചോദിച്ചയാള്‍ക്ക് സൂര്യ നല്‍കിയ മറുപടി ആയിരിക്കാം അല്ലായിരിക്കാം എന്നായിരുന്നു. മറ്റൊരാള്‍ ചോദിച്ചത് ബിഗ് ബോസ് ക്രഷില്‍ നിന്നും മൂവ് ഓണ്‍ ചെയ്‌തോ എന്നായിരുന്നു, പുഞ്ചിരിക്കുന്നൊരു ഇമോജിയായിരുന്നു സൂര്യയുടെ മറുപടി. സ്‌നേഹം സത്യമാണെങ്കില്‍ കാത്തിരിക്കും എന്നല്ലേ എന്നൊരാള്‍ ചോദിച്ചപ്പോള്‍ തനിക്ക് അക്കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്നാണ് സൂര്യ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!