പിറന്നാൾ ഗ്രാന്റാക്കി അപ്സര; ആഘോഷമാക്കി ​ഗബ്രി, ജാസ്മിൻ അടക്കമുള്ള ബി​ഗ് ബോസ് താരങ്ങൾ

Published : Jun 24, 2024, 05:08 PM IST
പിറന്നാൾ ഗ്രാന്റാക്കി അപ്സര; ആഘോഷമാക്കി ​ഗബ്രി, ജാസ്മിൻ അടക്കമുള്ള ബി​ഗ് ബോസ് താരങ്ങൾ

Synopsis

ഫിനാലെ എത്തും മുമ്പ്  അപ്സര ബിഗ് ബോസില്‍ നിന്നും പുറത്തായി.

കുശുമ്പും വില്ലത്തരവുമൊക്കെയായി സാന്ത്വനത്തിൽ നിറഞ്ഞു നിന്നിരുന്നു അപ്സര രത്നാകരൻ അവതരിപ്പിച്ച ജയന്തി. വില്ലത്തിയായ ജയന്തിയെ പ്രേക്ഷകർ അതിയായി സ്നേഹിച്ച് തുടങ്ങിയതും അടുത്തറിയാൻ തുടങ്ങിയതും താരം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്. സീസൺ ആറിലെ കരുത്തുറ്റ സ്ത്രീ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിലെ ടോപ്പ് ഫൈവിലും അപ്സരയുണ്ടായിരുന്നു. 

എന്നാൽ ഫിനാലെ എത്തും മുമ്പ് അപ്സര പുറത്തായി. വളരെ അധികം ആശിച്ചാണ് അപ്സര ബി​ഗ് ബോസിലേക്ക് എത്തിയത്. ​ഗ്രാന്റ് ഫിനാലെയോട് അനുബന്ധിച്ച് ഹൗസിലേക്ക് റീ എൻട്രി കിട്ടിയപ്പോഴും അപ്സര തനിക്ക് കയ്യിൽ‌ നിന്നും വഴുതിപ്പോയ അവസരത്തെ കുറിച്ചായിരുന്നു ഏറെയും നേരം സംസാരിച്ചത്.

താരത്തിന്റെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണ പിറന്നാൾ ​ഗ്രാന്റായാണ് അപ്സര ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ബി​ഗ് ബോസിലെ സഹമത്സരാർത്ഥികൾ എല്ലാം തന്നെ ആഘോഷത്തിൽ പങ്കെടുക്കാൻ സമ്മാനവുമായി എത്തിയിരുന്നു. ജാസ്മിൻ, ​ഗബ്രി, റസ്മിൻ, ജിന്റോ, രതീഷ് തുടങ്ങിയവരെല്ലാം എത്തിയിരുന്നു. 

ഒടുവിൽ 'റജീനയും കീര്‍ത്തന'യും കണ്ടുമുട്ടി; പരസ്പരം സ്നേഹം കൊണ്ടുമൂടി നസ്രിയയും നയൻസും

രാവിലെ ഭർത്താവിനൊപ്പം ​ഗുരുവായൂരിൽ‌ തൊഴുത് പ്രാർത്ഥിക്കാൻ എത്തിയ അപ്സരയുടെ വീഡിയോ വൈറലായിരുന്നു. തൃശൂരിലുള്ള ഒരു ബൊട്ടീക്കിൽ നിന്നും ഡിസൈൻ ചെയ്യിച്ച ചുവന്ന​ ​ഗൗണാണ് പിറന്നാൾ ​ദിനത്തിൽ അപ്സര ധരിച്ചിരുന്നത്. റസ്മിൻ, ജാസ്മിൻ, ​ഗബ്രി തുടങ്ങിയവ ബി​ഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് കിടിലൻ ഒരു വാച്ചാണ് അപ്സരയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. ഡിഗ്രിക്ക് എംജി കോളേിൽ പഠിക്കുമ്പോഴാണ് സീരിയയിലേക്ക് അവസരം ലഭിക്കുന്നത്. 10 വർഷമായി സീരിയയിൽ പ്രവർത്തിക്കുന്നു. ഇതുവരെ 23 ഓളം സീരിയയലിൽ അഭിനയിച്ചതും അപ്സര നേരത്തെ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത