2013ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രാജാറാണിയിൽ ആയിരുന്നു നസ്രിയയും നയൻതാരയും ഒന്നിച്ച് അഭിനയിച്ചത്.

ലയാളത്തിന്റെ പ്രിയ താരമാണ് നസ്രിയ. ഐഡിയ സ്റ്റാർ സിം​ഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി എത്തിയ നസ്രിയ, മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നത് വളരെ വേ​ഗത്തിൽ ആയിരുന്നു. നമ്മളിൽ ഒരാളാണെന്ന് എപ്പോഴും തോന്നിപ്പിക്കുന്ന നസ്രിയ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നതും. അത്തരത്തിൽ നസ്രിയ നയൻതാരയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. 

 'ഈ ദിവസത്തിനായി എന്താണിത്ര താമസമുണ്ടായത്', എന്ന കുറിപ്പോടെയാണ് നസ്രിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫഹദിന്റെയും വിഘ്നേശിന്റെയും ഒപ്പമുള്ള ഫോട്ടോകളും താരം പങ്കിട്ടിട്ടുണ്ട്. ഒന്നിച്ചൊരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നസ്രിയയും നയൻതാരയും തമ്മിലുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടില്ല. പ്രിയ താരങ്ങൾ ഇതാ​ദ്യം ഒന്നിച്ചെത്തിയതിന്റെ ആവേശം പ്രേക്ഷകരിലും പ്രകടമാണ്.

View post on Instagram

2013ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രാജാ റാണിയിൽ ആയിരുന്നു നസ്രിയയും നയൻതാരയും ഒന്നിച്ച് അഭിനയിച്ചത്. എന്നാൽ ഇവർക്ക് ഈ ചിത്രത്തിൽ കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. നസ്രിയ കീർത്തന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ റജീന എന്ന വേഷത്തിൽ ആയിരുന്നു നയൻസ് എത്തിയത്. ആര്യയും ജയിയും ആയിരുന്നു നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ അടക്കം വൻ സ്വീകര്യത ലഭിച്ച ചിത്രം സംവിധാനം ചെയ്തത് ആറ്റ്ലി ആയിരുന്നു. 

നനുനനുത്തൊരു ഏലിയൻ സ്പർശം; മലയാളികൾ ഇതുവരെ കാണാത്ത ചലച്ചിത്രാനുഭവവുമായി 'ഗഗനചാരി'

അതേസമയം, സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലാണ് നസ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബേസില്‍ ജോസഫ് ആണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. എം സി ജിതിൻ ആണ് സംവിധാനം. ഹാപ്പി ഹവേർസ് എന്‍റര്‍ടെയ്മെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..