മോഹൻലാലിന്‍റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 6

Published : May 21, 2024, 03:11 PM IST
മോഹൻലാലിന്‍റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 6

Synopsis

ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും .

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6  ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാലിൻറെ ജന്മദിനം  റീജിയണൽ ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടിയുടെയും  ചാനൽ ഹെഡ്  കിഷൻ  കുമാറിന്റെയും സാന്നിധ്യത്തിൽ ആഘോഷിച്ചു.
 
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
 
കൂടാതെ ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേർന്ന് സംഘടിപ്പിച്ച " സിനിമ കഥ " യുടെ കഥയും മോഹന്ലാലിന് മുമ്പിൽ അവതരിപ്പിച്ചു. സിനിമ കഥയിലൂടെ പ്രേക്ഷകർക്ക് അവരാഗ്രഹിക്കുന്ന മോഹൻലാൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കഥകൾ അവതരിപ്പിക്കാനുള്ള അവസരം കിട്ടുന്നു. ആയിരകണക്കിന് ആൾക്കാരാണ് ഇതിൽ പങ്കെടുത്തത്. 
 
ഈ ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വിജയ് യേശുദാസ്  അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് ( മെയ് 21 ) രാത്രി 9.30 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.

ഹാപ്പി ബെർത്ത് ഡേ ലാലേട്ടാ...; ആഘോഷമാക്കി ബിഗ് ബോസ് വീടും

തലമുറകളുടെ ആഘോഷം, പിറന്നാൾ നിറവിൽ മലയാളത്തിന്റെ 'എമ്പുരാൻ'

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത