മോതിര വിരലിൽ സ്നേഹ ചുംബനം; റോബിൻ- ആരതി പൊടി വിവാഹ നിശ്ചയം കഴിഞ്ഞു

Published : Feb 16, 2023, 01:15 PM ISTUpdated : Feb 16, 2023, 01:38 PM IST
മോതിര വിരലിൽ സ്നേഹ ചുംബനം; റോബിൻ- ആരതി പൊടി വിവാഹ നിശ്ചയം കഴിഞ്ഞു

Synopsis

ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ബി​ഗ് ബോസ് സീസൺ നാലിന്റെ ജനപ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ആഢംബര പൂർണമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ആരതിയുടെ മോതിരമിട്ട കയ്യിൽ ചുംബിച്ച് റോബിന്‍ ആർപ്പുവിളിച്ചു. 

ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഒരു ‍ഡോക്ടർ ബിഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട്ട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയിൽ ഒരു ബിഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാർഥിയായി വന്നതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ശേഷം ബി​ഗ് ബോസ് പ്രേ​ക്ഷകരുടെ പ്രിയ താരമായി റോബിൻ മാറി. ഷോയിൽ നിന്നും പുറത്തായിട്ടും റോബിനോളം ഫാൻ ബേസ് ഉള്ള മറ്റൊരു മത്സരാർത്ഥിയും ഷോയിൽ ഉണ്ടായിരുന്നില്ല. 

ബിഗ് ബോസിന് ശേഷമാണ് ആരാതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച് ആരതിയാണ് തന്‍റെ പ്രണയിനി എന്നും ഈ വര്‍ഷം വിവാഹം ഉണ്ടാകുമെന്നും റോബിന്‍ അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

"ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്: ഒരു സംരംഭക, ഒരു ഡിസൈനർ, ഒരു നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. ഇപ്പോൾ ഞാൻ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഞാൻ വളരെ സന്തോഷവതിയാണ്, കാരണം നാളെ ഞാൻ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്", എന്നായിരുന്നു വിവാഹ നിശ്ചയത്തെ കുറിച്ച് ആരതി പൊടി കുറിച്ചത്. 

എൺപതുകളിലെ 'രോമാഞ്ചം' സ്റ്റാർസ് ഇവർ ആയാലോ? ഫോട്ടോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത