'ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നുണ്ടായിരുന്നു', ബ്ലെസ്ലിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് റോബിൻ

Published : Nov 22, 2022, 04:13 PM ISTUpdated : Nov 22, 2022, 04:16 PM IST
'ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നുണ്ടായിരുന്നു', ബ്ലെസ്ലിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് റോബിൻ

Synopsis

ഇപ്പോൾ ഇരുവരും നല്ല ചങ്ങാതിമാരാണെന്നത് റോബിൻ ബ്ലെസ്ലി ആരാധകരെ ഒരുപോലെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

ബിഗ് ബോസ് സീസൺ 4ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്ന മത്സരാർത്ഥികൾ ആയിരുന്നു റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലിയും. ഇവരുടെയും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താകുന്നത് വരെ, അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. എന്നാൽ, ഷോ അതിന്റെ അവസാനത്തിലേക്ക് എത്തിയപ്പോൾ റോബിനും ബ്ലെസ്ലിയും രണ്ടു ചേരിയിലാകുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഇതോടെ ബ്ലെസ്ലി പുറത്തെത്തിയാൽ റോബിനുമായി ഇടിച്ച് പിരിയും എന്ന് പ്രേക്ഷകർ കരുതി. എന്നാൽ റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതാണ് കാഴ്ചയായിരുന്നു പിന്നീട് നടന്നത്.

ഈ സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് റോബിൻ ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് റോബിന്‍ അന്ന് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്. 'അന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞു പോയി. പിന്നീട് അത് തെറ്റാണെന്ന് ബോധ്യമായെങ്കിലും ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വീഡിയോ വൈറലായി കഴിഞ്ഞിരുന്നു. പിന്നീട് ഫൈനലിന്റെ പാര്‍ട്ടിയില്‍ വെച്ചാണ് ബ്ലെസ്ലിയെ കാണുന്നത്. അങ്ങോട്ട് പോയി ഒരു സോറി പറയണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ബ്ലെസ്ലി അപ്പോള്‍ വളരെയധികം ടെൻഷനിലും, ഡിപ്രഷനിലുമൊക്കെ ആയിരുന്നു,'എന്ന് റോബിന്‍ പറയുന്നു. 

ഒറ്റയ്ക്ക് പിറന്നാൾ ആഘോഷിച്ച് താര കല്യാൺ, ആശംസകളുമായി ആരാധകർ

ഒടുവിൽ ഷോ അവസാനിച്ച ശേഷം ബ്ലെസ്ലിയുമായി സംസാരിക്കാൻ ഇൻസ്റ്റയിൽ സന്ദേശമയച്ചെന്നും റോബിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. പിന്നീട് ബ്ലെസ്ലിയുമായി ബന്ധപ്പെട്ടവരെ തപ്പിപിടിച്ച് നമ്പർ സംഘടിപ്പിച്ചാണ് താരത്തിന്റെ വീട്ടിലെത്തുന്നത്. കാര്യം പറഞ്ഞ് ക്ഷമ ചോദിച്ചെന്നും ഒടുവിൽ അവിടെന്ന് ഭക്ഷണവും കഴിച്ചാണ് ഇറങ്ങിയതെന്നും റോബിൻ പറയുന്നുണ്ട്. ബ്ലെസ്ലിയും ഒന്നിച്ചായിരുന്നു അഭിമുഖം. ഇപ്പോൾ ഇരുവരും നല്ല ചങ്ങാതിമാരാണെന്നത് റോബിൻ ബ്ലെസ്ലി ആരാധകരെ ഒരുപോലെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത