'നേർ വിപരീതർ'; വീഡിയോ പങ്കുവച്ച് ഡിംപലുമായുള്ള സൗഹൃദം പറഞ്ഞ് സൂര്യ

By Web TeamFirst Published Aug 17, 2021, 11:44 PM IST
Highlights

ബിഗ് ബോസിനു പിന്നാലെ വീണ്ടും മോഡലിങ് രംഗത്ത് സജീവമായിരിക്കുകയാണ് സൂര്യ

ബിഗ് ബോസ് സീസൺ മൂന്നിലെ ശ്രദ്ധേയ മത്സരാർത്ഥികളായിരുന്നു ഡിംപൽ ഭാലും സൂര്യയും. ആദ്യ ഘട്ടത്തിൽ വളരെ ദുർബലയായ മത്സരാർത്ഥിയായി തോന്നിപ്പിച്ച സൂര്യ അവസാന ലാപ്പിനു തൊട്ടുമുന്‍പുവരെ ബിഗ് ബോസിൽ പിടിച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതേസമയം തീർത്തും വ്യത്യസ്തയായിരുന്നു ഡിംപൽ. ആദ്യാവസാനം ശക്തമായ സാന്നിധ്യമായി നിന്ന ഡിംപല്‍ അവസാനം ഫസ്റ്റ് റണ്ണര്‍ അപ്പുമായി.

മണിക്കുട്ടനുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ ഉണ്ടായ അസ്വാരസ്യങ്ങൾ ഒഴിച്ചാല്‍ തനിച്ചുള്ള മത്സര തന്ത്രമായിരുന്നു സൂര്യയുടേത്. എന്നാല്‍ മണിക്കുട്ടനുമായുള്ള ഡിംപലിന്‍റെ സൌഹൃദം ആരാധകർ വലിയ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ തീർത്തും വ്യത്യസ്തരാണ് ഇരുവരും എന്ന് പറയാം. അതു തന്നെയാണ് അടുത്തിടെ സൂര്യ പങ്കിട്ട കുറിപ്പിലും പറയുന്നത്.

"ക്യൂട്ട് ബ്ലൂപർ... അവനവനിൽ നിന്ന് തികച്ചും വിപരീതമായ ഒരാളുമായി നിങ്ങൾ സൗഹൃദത്തിലാകുമ്പോൾ, അതാണ് ഏറ്റവും നല്ല സൗഹൃദം എന്ന് ഞാൻ കരുതുന്നു.." ഡിംപലിനൊപ്പമുള്ള തന്‍റെ വീഡിയോയ്ക്കൊപ്പം സൂര്യ കുറിച്ചു. ഇടവേളയ്ക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. വ്യത്യസ്തരായ നിങ്ങളുടെ സൗഹൃദം മനോഹരമാണെന്ന് ആരാധകർ പറയുന്നു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

ബിഗ് ബോസിന് പിന്നാലെ വീണ്ടും മോഡലിങ് രംഗത്ത് സജീവമായിരിക്കുകയാണ് സൂര്യ. അടുത്തിടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. താൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്ററും സൂര്യ അടുത്തിടെ പുറത്തുവിട്ടിരുന്നു. 'അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കി തരുന്നു. ഞാൻ ആദ്യമായി കഥയെഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്‍റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു'- താരം കുറിച്ചു.

click me!