പലരും നീ നശിച്ച് പോകുമെന്ന് പറയും, ഫൈവ് സ്റ്റാർ ഹോട്ടലിനെക്കാൾ സുഖിച്ച് ഉറങ്ങുന്നത് ഈ ഷെഡ്ഡിൽ: അഖിൽ

Published : Dec 30, 2023, 05:53 PM ISTUpdated : Dec 30, 2023, 05:58 PM IST
പലരും നീ നശിച്ച് പോകുമെന്ന് പറയും, ഫൈവ് സ്റ്റാർ ഹോട്ടലിനെക്കാൾ സുഖിച്ച് ഉറങ്ങുന്നത് ഈ ഷെഡ്ഡിൽ: അഖിൽ

Synopsis

എന്റെ മകൻ ഏത് നിലയിൽ എത്തിയാലും എത്ര പണം സമ്പാദിച്ചാലും എനിക്ക് വയ്യാതാകുന്നത് വരെയും തൊഴിലുറപ്പിന് പോകുമെന്ന് അഖിലിന്‍റെ അമ്മ. 

ങ്ങനെ ഒരുവർഷം കൂടി കടന്ന് പോകുകയാണ്. 2023 അവസാനിക്കാൻ ഒരു ദിവസവും ഏതാനും മണിക്കൂറുകളും കൂടി മാത്രമാണ് ബാക്കി. പുത്തൻ പ്രതീക്ഷകളുമായി 2024നെ വരവേൽക്കാൻ ജനങ്ങൾ തയ്യാറെടുക്കുമ്പോൾ കഴിഞ്ഞ്  പോയ വർഷത്തെ കുറിച്ച് സംസാരിക്കുകയാണ് ബി​ഗ് ബോസ് വിജയിയും സംവിധായകനും ആയ അഖിൽ മാരാർ. 

"ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ്. ഡിസംബർ 31ന് എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസമാണ്. ജനുവരി 1ന് എന്റെ ഒൻപതാം വിവാഹ വാർഷികമാണ്. സാമ്പത്തികമായ ഞാൻ ഒരിക്കലും പ്രതീ​ക്ഷിക്കാത്ത ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ, ഞാനെന്ന വ്യക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലപ്പോഴും തീരുമാനങ്ങൾ വളരെ ശക്തമായി എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ 'നോ' ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച് പോകും എന്ന് പറയും. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോൾ എന്റെ വീടിന് പുറകിലെ ഷെഡ് ഞാൻ ആലോചിക്കും. കുറേക്കാലും അവിടെ കിടന്നുറങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഞാൻ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും ഞാൻ സുഖിച്ച് ഉറക്കുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്", എന്നാണ് അഖിൽ മാരാർ പറയുന്നത്.

സുധിയുടെ മുഖത്തുണ്ടായിരുന്ന അതേ പാട് എന്റെ മുഖത്തും, അത് തന്നിട്ടവൻ പോയി: ബിനു അടിമാലി 

ശേഷം തന്റെ അമ്മ അമ്മിണിയോടും 2023ലെ വിശേഷങ്ങൾ അഖിൽ മാരാർ ചോദിക്കുന്നുണ്ട്. തൊഴിലുറപ്പ് അടുത്ത വർഷം നിർത്തുമോ എന്ന ചോദ്യത്തിന്, "ഒരിക്കലും ഇല്ല. എന്റെ മകൻ ഏത് നിലയിൽ എത്തിയാലും എത്ര പണം സമ്പാദിച്ചാലും എനിക്ക് വയ്യാതാകുന്നത് വരെയും തൊഴിലുറപ്പിന് പോകും. ഇന്നലെ വരെ ഞങ്ങൾ എങ്ങനെ ആണോ ജീവിച്ചത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും. 2023 സന്തോഷം നിറഞ്ഞൊരു വർഷം ആയിരുന്നു. മോൻ ബി​ഗ് ബോസിൽ നിന്നും വിജയിച്ചു. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനും അവനുണ്ടായിരുന്നു. മറക്കാൻ പറ്റാത്തൊരു വർഷം തന്നെയാണിത്", എന്നാണ് അമ്മിണിയമ്മ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി