'ബെല്ലാരി മഞ്ജു'; ഹരിയാനയിൽ നിന്ന് പോത്തുകളെ ഇറക്കി മഞ്ജു പിള്ള

Web Desk   | Asianet News
Published : Aug 26, 2020, 04:22 PM IST
'ബെല്ലാരി മഞ്ജു'; ഹരിയാനയിൽ നിന്ന് പോത്തുകളെ ഇറക്കി മഞ്ജു പിള്ള

Synopsis

കൊവിഡ് കാലത്ത് താൻ വീടിനോട് ചേർന്ന് കൃഷി ആരംഭിച്ച വിവരവും മഞ്ജു പിള്ള അറിയിച്ചിരുന്നു.  ഇപ്പോഴിതാ വീട്ടിലേക്കെത്തിയ പുതിയ അതിഥികളെ കുറിച്ചാണ്  മഞ്ജുവിന്റെ പോസ്റ്റ്.

നിരവധി സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയമായ താരമാണ് മഞ്ജു പിള്ള. സിനിമയക്ക് പുറമെ സീരിയലുകളിലും ടെലവിഷൻ ഷോകളിലും മഞ്ജു തിളങ്ങിയിട്ടുണ്ട്.  നിലവിൽ 'തട്ടീം മുട്ടീം' പരമ്പരയിലെ  മോഹനവല്ലി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധേ നേടുന്നത്. 

സീരിയൽ വിശേഷങ്ങൾക്കൊപ്പം  തന്നെ  തന്റെ വീട്ടുവിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആടിനെ കറക്കുന്ന വീഡിയോ അടുത്തിടെ താരം പങ്കുവച്ചിരുന്നു. കൊവിഡ് കാലത്ത് താൻ വീടിനോട് ചേർന്ന് കൃഷി ആരംഭിച്ച വിവരവും താരം അറിയിച്ചിരുന്നു.  ഇപ്പോഴിതാ വീട്ടിലേക്കെത്തിയ പുതിയ അതിഥികളെ കുറിച്ചാണ് മഞ്ജുവിന്റെ പോസ്റ്റ്.

ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്നാണ് മഞ്ജു ഇൻസ്റ്റയിൽ ചിത്രങ്ങൾ സഹിതം പങ്കുവെച്ചിരിക്കുന്നത്. ഹരിയാനയിൽ നിന്നാണ് പോത്തുകളെ മഞ്ജു ഫാമിലേക്ക് വാങ്ങിയത്. ഭർത്താവ് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവും ഫാമിലെ ആടുകളെ പരിപാലിക്കുന്ന ചിത്രങ്ങൾ മഞ്ജു മുമ്പ് പങ്കുവെച്ചിരുന്നു. ബെല്ലാരി മഞ്ജുവെന്നാണ് ആരാധകർ കമന്റിൽ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍