'നിങ്ങള്‍ക്കൊരു ശൈലി വേണം' : ഡയാന വ്രീലന്‍ഡിന്റെ വാക്കുകള്‍ കടമെടുത്ത് ഷിയാസ് കരീം

By Web TeamFirst Published May 31, 2020, 11:23 PM IST
Highlights

റാംപില്‍നിന്നും ബിഗ്ബോസില്‍ എത്തിയതോടെയാണ് ഷിയാസിന്റെ ജീവിതം നിറപ്പകിട്ടാര്‍ന്നതാകുന്നത്. ബിഗ്ബോസ് താരപരിചയത്തില്‍ത്തന്നെ ഒട്ടനവധി ഗേള്‍ഫ്രണ്ട്സുള്ള താരം എന്ന നിലയ്ക്കാണ് ഷിയാസ് പേരു കേട്ടത്.

ബിഗ്ബോസിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ താരമാണ് ഷിയാസ് കരീം. ബിഗ്ബോസ് വീട്ടിലെ മിന്നും താരമായിരുന്ന ഷിയാസ് തന്നെ വിജയിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റംകൊണ്ടും മറ്റും ബിഗ്ബോസിലെ താരമായിരുന്നു ഷിയാസ്. മോഡലിംഗ് രംഗത്തുനിന്നുമാണ് താരം ബിഗ്ബോസിലെത്തുന്നത്. പകരക്കാരനായെത്തി മിന്നും താരമായ കഥയാണ് ഷിയാസിന്റേത്.

ശാരീരിക വിഷമതകള്‍ കാരണം മനോജ് വര്‍മ്മ പുറത്തേക്ക് നീങ്ങിയപ്പോഴാണ് ഷിയാസ് ബിഗ്ബോസിലെത്തുന്നത്. അതുവരെ പ്രമുഖ കമ്പനിയുടെ ദേശീയ, അന്തര്‍ദേശീയ മോഡലായാണ് ഷിയാസ് തിളങ്ങിയിരുന്നത്. റാംപില്‍നിന്നും ബിഗ്ബോസില്‍ എത്തിയതോടെയാണ് ഷിയാസിന്റെ ജീവിതം നിറപ്പകിട്ടാര്‍ന്നതാകുന്നത്. ബിഗ്ബോസ് താരപരിചയത്തില്‍ത്തന്നെ ഒട്ടനവധി ഗേള്‍ഫ്രണ്ട്സുള്ള താരം എന്ന നിലയ്ക്കാണ് ഷിയാസ് പേരു കേട്ടത്.

'നിങ്ങള്‍ക്ക് ശൈലി വേണം. പടികള്‍ ഇറങ്ങാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ഇതൊരു ജീവിതരീതിയാണ്. ഇത് കൂടാതെ, നിങ്ങള്‍ ആരുമല്ല. ഞാന്‍ ധാരാളം വസ്ത്രങ്ങളെക്കുറിച്ചല്ല സംസാരിക്കുന്നത്' എന്ന ഡയാന വ്രീലന്‍ഡിന്‌റെ വാക്കുകളാണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചുകൊണ്ട് ഷിയാസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. പ്രശസ്ത ഫാഷന്‍ മാഗസിനായ വോഗ് മാഗസിന്റെ എഡിറ്ററാണ് ഡയാന വ്രീലന്‍ഡ്. 2017ല്‍ ഡയാന പരിചയപ്പെടുത്തിയ യൂത്ത്‌ക്വേക്ക് എന്ന വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി വേര്‍ഡ് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരുന്നു.

ഷിയാസിന്റെ ഒരുപാട് ആരാധകരാണ് താരത്തിനും വാക്കുകള്‍ക്കും അഭിനന്ദനവുമായെത്തിയിരിക്കുന്നത്. ബിഗ്‌ബോസ് ഒന്നാം സീസണിനുശേഷം ഷിയാസിന് ഒരുപാട് ആരാധകര്‍ കൂടിയിട്ടുണ്ട്.

click me!