'സൈബർ ബുള്ളിയിങ് മാനസികമായി വല്ലാതെ തളർത്തുന്നു'; കോട്ടയം എസ്പിക്ക് പരാതിയുമായി വീണ നായർ

Web Desk   | Asianet News
Published : Jul 22, 2020, 12:14 AM ISTUpdated : Jul 23, 2020, 08:21 AM IST
'സൈബർ ബുള്ളിയിങ് മാനസികമായി വല്ലാതെ തളർത്തുന്നു'; കോട്ടയം എസ്പിക്ക് പരാതിയുമായി വീണ നായർ

Synopsis

കഴിഞ്ഞ ദിവസമാണ് അത്തരത്തിൽ വളരെ മോശമായി കമന്റിട്ട ആൾക്കെതിരെ പരാതി നൽകിയതായി അറിയിച്ച് വീണ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ബിഗ് ബാസ് സീസൺ രണ്ടിൽ നിന്ന് അവസാനം പുറത്തായ മത്സരാർത്ഥികളിലൊരാളായിരുന്നു വീണ നായർ. ഏറെ ശ്രദ്ധേയമായ മത്സരം കാഴ്ചവച്ച വീണയ്ക്ക് വലിയ ആരാധകരെ സ്വന്തമാക്കാൻ ഷോയ്ക്ക് ശേഷം വീണയ്ക്ക് സാധിച്ചു.  തന്റെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കുന്ന താരം കൂടിയാണ് വീണ. വലിയ ഒരു കൂട്ടം ആരധകർ  ഇത് സ്വീകരിക്കാറുമുണ്ട്. എന്നാൽ ചിലരാകട്ടെ വളരെ മോശം കമന്റുകളുമായും എത്താറുണ്ട്.

കഴിഞ്ഞ ദിവസമാണ് അത്തരത്തിൽ വളരെ മോശമായി കമന്റിട്ട ആൾക്കെതിരെ പരാതി നൽകിയതായി അറിയിച്ച് വീണ ഫേസ്ബുക്ക് പോസ്റ്റിട്ടത്.  അശ്ലീല കമന്റിട്ട ജോൺസൺ തോമസ് എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡിയുടെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു വീണയുടെ കുറിപ്പ്.

പിന്നാലെ കോട്ടയം എസ്പിക്ക് നൽകിയ പരാതിയുടെ സ്ക്രീൻഷോട്ടും വീണ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കോട്ടയം എസ്പി ജയദേവൻ സാറുമായി സംസാരിച്ചുവെന്നും ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന് വിശ്വാസമുണ്ടെന്നും വീണ ഫേസ്ബുക്കിൽ കുറിച്ചു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക