വിദ്യാര്‍ത്ഥിയുടെ അഡ്മിഷന്‍ കാര്‍ഡില്‍ അച്ഛന്‍ ഇമ്രാൻ ഹാഷ്‍മി, അമ്മ സണ്ണി ലിയോണ്‍; സംഭവിച്ചത്.!

By Web TeamFirst Published Dec 12, 2020, 9:42 AM IST
Highlights

ഈ വാര്‍ത്തയില്‍ രസകരമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഇമ്രാന്‍ ഹാഷ്‍മി. “ഞാൻ സത്യം ചെയ്യുന്നു,അവൻ എന്റേതല്ലെന്ന് ” എന്ന് വാര്‍ത്ത റീട്വീറ്റ് ചെയ്ത് ഹാഷ്മി ട്വിറ്ററില്‍ കുറിച്ചു.

പാറ്റ്ന: ബീഹാർ സ്വദേശികളായ ഇമ്രാൻ ഹാഷ്‍മിയുടെയും സണ്ണി ലിയോണിയുടെയും മകൻ എന്ന് അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ വിദ്യാർത്ഥി എന്നത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് ഇവരുടെ പേരുകൾ രേഖപ്പെടുത്തുകയും ചെയ്തതാണ് വാർത്തയായത്.

ഈ വാര്‍ത്തയില്‍ രസകരമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഇമ്രാന്‍ ഹാഷ്‍മി. “ഞാൻ സത്യം ചെയ്യുന്നു,അവൻ എന്റേതല്ലെന്ന് ” എന്ന് വാര്‍ത്ത റീട്വീറ്റ് ചെയ്ത് ഹാഷ്മി ട്വിറ്ററില്‍ കുറിച്ചു. ബി‌എ രണ്ടാം വർഷ വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാർഡ് ഇമ്രാൻ ഹാഷ്മിയെയും സണ്ണി ലിയോണിനെയും മാതാപിതാക്കളായി കാണിച്ചത്. 20 കാരനായ വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാർഡിന്റെ സ്ക്രീൻഷോട്ട് അവരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭീം റാവു അംബേദ്കർ ബീഹാർ സർവകലാശാല അധികൃതർ അത്ഭുതപ്പെട്ടു. 

വടക്കൻ ബീഹാർ പട്ടണമായ മുസാഫർപൂരിലെ താമസക്കാരായാണ് ഇരുവരെയും കാണിച്ചത്. “ഞങ്ങൾ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഈ തെറ്റിന് ഒരു പക്ഷെ വിദ്യാർത്ഥി തന്നെ ഉത്തരവാദിയാകാം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും,” സർവകലാശാല രജിസ്ട്രാർ രാം കൃഷ്ണ താക്കൂർ പറഞ്ഞു. 

അഡ്മിറ്റ് കാർഡിൽ അച്ചടിച്ച ആധാർ കാർഡ് നമ്പറിന്റെയും മൊബൈൽ നമ്പറിന്റെയും സഹായത്തോടെ വിദ്യാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി അധികാരികൾ. അതേ സമയം മലയാളത്തില്‍ ഇറങ്ങിയ എസ്ര എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിലാണ് ഇപ്പോള്‍ ഇമ്രാന്‍ ഹാഷ്‍മി അഭിനയിക്കുന്നത്.

click me!