പുതിയ ബാറ്റ്മാന്‍ കറുത്തവര്‍ഗ്ഗക്കാരന്‍; പ്രഖ്യാപിച്ച് ഡിസി കോമിക്സ്

Web Desk   | Asianet News
Published : Dec 12, 2020, 09:10 AM IST
പുതിയ ബാറ്റ്മാന്‍ കറുത്തവര്‍ഗ്ഗക്കാരന്‍; പ്രഖ്യാപിച്ച് ഡിസി കോമിക്സ്

Synopsis

കഥയില്‍ യഥാര്‍ത്ഥ ബാറ്റ്മാനായ ബ്രൂസ് വെയിന്‍റെ ബിസിനസ് മാനേജര്‍ ലൂക്കസ് ഫോക്സിന്‍റെ മകനാണ് ഗോതം നഗരം രക്ഷിക്കാന്‍ എത്തുന്ന പുതിയ ബാറ്റ്മാന്‍. 

ന്യൂയോര്‍ക്ക്: അടുത്ത ബാറ്റ്മാന്‍ സീരിസില്‍ ബാറ്റ്മാന്‍ കറുത്തവര്‍ഗ്ഗക്കാരനായിരിക്കും. ബാറ്റ്മാന്‍റെ സൃഷ്ടാക്കളായ ഡിസി കോമിക്സ് ഇത് സ്ഥിരീകരിച്ചു. 12 ഇയേര്‍സ് ഓഫ് സ്ലെവ് എന്ന സിനിമയുടെ രചിതാവ് ജോണ്‍ റിഡ്ലിയാണ് പുതിയ പരമ്പര സൃഷ്ടിക്കുന്നത്. ബ്രൂസ് വെയിന്‍ എന്നായിരിക്കില്ല പുതിയ ബാറ്റ്മാന്‍റെ പേര്. ടിം ഫോക്സ് എന്നായിരിക്കും പുതിയ ബാറ്റ്മാന്‍റെ പേര്.

കഥയില്‍ യഥാര്‍ത്ഥ ബാറ്റ്മാനായ ബ്രൂസ് വെയിന്‍റെ ബിസിനസ് മാനേജര്‍ ലൂക്കസ് ഫോക്സിന്‍റെ മകനാണ് ഗോതം നഗരം രക്ഷിക്കാന്‍ എത്തുന്ന പുതിയ ബാറ്റ്മാന്‍. ഗോതം നഗരത്തെ രക്ഷിക്കുന്ന എല്ലാ മാസ്ക് ധാരികളെയും നിയമവിരുദ്ധരായി പ്രഖ്യാപിക്കുകയും, ബാറ്റ്മാന്‍ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് പുതിയ ബാറ്റ്മാന്‍ ടിം ഫോക്സ് കഥയില്‍ ഉദയം ചെയ്യുന്നത്. ഫ്യൂച്ചര്‍ സ്റ്റേറ്റ് എന്നായിരിക്കും സീരിസിന് പേര് എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തന്നെ പുതിയ സീരിസിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ച ജോണ്‍ റിഡ്ലി പുതിയ ബാറ്റ്മാന്‍ 'പേഴ്സണ്‍ ഓഫ് കളര്‍' ആയിരിക്കും എന്ന സൂചന നല്‍കിയിരുന്നു. തന്‍റെ കുട്ടികള്‍ക്ക് പുതിയ മാറ്റം ഇഷ്ടപ്പെട്ടുവെന്നും ജോണ്‍ റിഡ്ലി പ്രതികരിച്ചിരുന്നു. 

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ