ചോറും, കറിയും, പപ്പടവും, അച്ചാറും, വറുത്തതും ചേർന്ന ലളിതമായ ജന്മദിന സദ്യയുമായി യുവ നടി.!

Published : Feb 19, 2023, 08:29 PM IST
ചോറും, കറിയും, പപ്പടവും, അച്ചാറും, വറുത്തതും ചേർന്ന ലളിതമായ ജന്മദിന സദ്യയുമായി യുവ നടി.!

Synopsis

മലയാളത്തില്‍ 'പ്രേമത്തില്‍' തുടങ്ങി അന്യഭാഷയില്‍ ചുവടുറപ്പിച്ച നടി അനശ്വര പരമേശ്വരനാണ് സ്വന്തം ജന്മദിനം സിംപിളായി ആഘോഷിച്ചത്

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ ജന്മദിന ആഘോഷങ്ങള്‍ എന്നും വലിയ വാര്‍ത്തയാകാറുണ്ട്. ബോളിവുഡിലും മറ്റും വന്‍ പാര്‍ട്ടികള്‍ നടത്തുമ്പോള്‍ അടുത്തകാലത്ത് മലയാളത്തിലെ അടക്കം താര ജന്മദിനങ്ങള്‍ ഇന്‍സ്റ്റ പേജുകളില്‍ എങ്കിലും ഒരു ഓളം തീര്‍ക്കാറുണ്ട്. എന്നാല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒരു ജന്മദിന ആഘോഷമാണ് യുവനടി തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

മലയാളത്തില്‍ 'പ്രേമത്തില്‍' തുടങ്ങി അന്യഭാഷയില്‍ ചുവടുറപ്പിച്ച നടി അനശ്വര പരമേശ്വരനാണ് സ്വന്തം ജന്മദിനം സിംപിളായി ആഘോഷിച്ചത്. ഇതിന്‍റെ വിശേഷങ്ങള്‍ ചില ചിത്രങ്ങളായി അനുപമ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പിറന്നാൾ സദ്യ സ്റ്റീൽ പാത്രത്തില്‍ ചോറും കറികളും വച്ചുള്ള ചിത്രം താരം  പോസ്റ്റ് ചെയ്തിട്ടുണ്ട്. ജന്മദിനത്തിന് ആശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റില്‍ മറ്റുചില ചിത്രങ്ങളും താരം ചേര്‍ത്തിട്ടുണ്ട്. 

സ്റ്റീല്‍ പാത്രത്തില്‍ ദോശ കഴിക്കുന്നതും, കാര്‍ഡ് കളിക്കുന്നതും, അനുപമയുടെ വളർത്തുപൂച്ചകളുടെ ചിത്രവും, തലമുടി രണ്ടായി മെടഞ്ഞിട്ട അനുപമയുടെ ചിത്രവും ഈ ബര്‍ത്ത്ഡേ ചിത്രങ്ങളിലുണ്ട്. ഒപ്പം തന്നെ പിറന്നാൾ ആഘോഷത്തിന് കടപ്പുറത്ത് കുടുംബവുമായി ചേർന്ന് ഒരു കുടുംബചിത്രം പകർത്തുകയും കേക്ക് മുറിക്കുകയും ചെയ്യുന്ന അനുപമയെയും കാണാം. 

കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു അനുപമയുടെ ജന്മദിനം. 2021 ല്‍ ഇറങ്ങിയ കുറുപ്പ് എന്ന ചിത്രമാണ് അനുപമ അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ. ഇതില്‍ സിസിലി എന്ന ഒരു ചെറുവേഷത്തിലായിരുന്നു അനുപമ. 2022 ല്‍ അനുപമ നായികയായ കാര്‍ത്തികേയ 2 തെലുങ്കിലും, ഹിന്ദി മേഖലയിലും വലിയ വിജയം നേടിയിരുന്നു. തെലുങ്കില്‍ അനുപമ കഴിഞ്ഞ വര്‍ഷം അഞ്ചോളം ചിത്രങ്ങള്‍ അഭിനയിച്ചിരുന്നു. 

കുഞ്ചാക്കോ വില്ലനോ നായകനോ ? ത്രില്ലടിപ്പിച്ച് 'പകലും പാതിരാവും' ടീസർ

'ആറാട്ടി'ന്റെ ഒന്നാം വാർഷികം; വൈറലായി സന്തോഷ് വര്‍ക്കിയുടെ പോസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത