'ആറാട്ടി'ന്റെ ഒന്നാം വാർഷികം; വൈറലായി സന്തോഷ് വര്‍ക്കിയുടെ പോസ്റ്റ്

Published : Feb 19, 2023, 07:35 PM IST
'ആറാട്ടി'ന്റെ ഒന്നാം വാർഷികം; വൈറലായി സന്തോഷ് വര്‍ക്കിയുടെ പോസ്റ്റ്

Synopsis

2022 ഫെബ്രുവരി 18നാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് റിലീസ് ചെയ്തത്.

ന്തോഷ് വർക്കി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ്. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു. പിന്നാലെ സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ ആറാട്ട് സിനിമയുടെ ഒന്നാം വാർഷികത്തിൽ സന്തോഷ് വർക്കി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

'ഈ എളിയ ആറാട്ടാണ്ണന്റെ റിവ്യൂ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. Now It One Year Sweet ആറാട്ട്', എന്നാണ് സന്തോഷ് വർഷി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 'ഒരു സിനിമ കാരണം സോഷ്യൽ മീഡിയ മാറ്റി മറിച്ച വ്യക്തി', എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. 

2022 ഫെബ്രുവരി 18നാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് റിലീസ് ചെയ്തത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. പുലിമുരുകൻ എഴുതിയ ഉദയകൃഷ്‍ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ചിത്രത്തിന്‍റെ പ്രീ-റിലീസ് ഹൈപ്പ് ഉയര്‍ത്തിയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ പേര്. 

ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. 

ക്ലാസി ലുക്കിൽ മനോഹരിയായി ഹണി റോസ്; 'ഏയ്ഞ്ചൽ റാണി' എന്ന് ആരാധകർ- ചിത്രങ്ങൾ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത