
ഹോളിവുഡ്: ടെനോച്ച് വെര്‍ത്ത എന്ന നടന്‍ അടുത്തിടെ ഇറങ്ങിയ ബ്ലാക്ക് പാന്തര്‍ ചിത്രത്തിലെ വില്ലന്‍ റോളിലൂടെ വളരെ ശ്രദ്ധേയനായതാണ്. ഇപ്പോള്‍ ഇദ്ദേഹം ഒരു വിവാദത്തിലാണ്. സംഗീതജ്ഞയായ മരിയ എലീന റിയോസാണ് ടെനോച്ചിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഈ ആരോപണത്തെ അടിസ്ഥാനരഹിതമെന്ന് എന്ന് പറഞ്ഞാണ് നമോര്‍ എന്ന വില്ലന്‍ റോളിലൂടെ ശ്രദ്ധേയനായ മെക്സിക്കന്‍ നടനായ ടെനോച്ച് രംഗത്ത് എത്തിയത്.
വെറൈറ്റി പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ വെര്‍ത്ത വിവാദത്തില്‍ തന്‍റെ ഭാഗം വിശദീകരിക്കുന്നുണ്ട് “ഏകദേശം ഒരു വർഷം മുമ്പ്, ഞാൻ എലീനയുമായി മാസങ്ങളോളം ഡേറ്റ് ചെയ്തിരുന്നു. അന്നത്തെ ബന്ധം തീര്‍ത്തും ഉപയസമ്മത പ്രകാരമായിരുന്നു. ഞങ്ങളുടെ അന്നത്തെ ബന്ധം എങ്ങനെയെന്ന് സാക്ഷ്യപ്പെടുത്താൻ അനേകംപേര്‍ ഉണ്ട്. സ്നേഹനിർഭരവും ഊഷ്മളവും പരസ്പര പിന്തുണയുള്ളതുമായ ഒരു ബന്ധമായിരുന്നു അത്. എന്നാല്‍ അത് അവസാനിച്ചതോടെ എലീന ഈ ബന്ധത്തെ തെറ്റായി ചിത്രീകരിക്കാൻ തുടങ്ങി"
ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ വ്യക്തിഹത്യ തടയാനും കള്ളപ്രചാരണങ്ങള്‍ തടയാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു നിയമ സംഘത്തെ നിയമിച്ചിരുന്നു. ഞാൻ ഒരു തരത്തിലും പൂർണനല്ലെങ്കിലും, ഈ ആരോപണങ്ങൾ വെറും അസത്യമാണെന്ന് എനിക്കറിയാം. സ്വയം നവീകരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എന്‍റെ വ്യക്തിത്വത്തിനെതിരെ തെറ്റായതും കുറ്റകരവുമായ പ്രചാരണങ്ങള്‍ ഞാന്‍ എതിര്‍ക്കും" - ടെനോച്ച് വെര്‍ത്ത പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം ടെനോച്ചിനെതിരെ ഉയർന്ന ആരോപണത്തിൽ മാർവൽ ഇതുവരെ പ്രതികരിച്ചില്ല. അതിനാൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ വരുംകാല ചിത്രങ്ങളിൽ താരം ഉണ്ടാകുമോയെന്ന കാര്യത്തിൽ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.
'സ്പൈഡര്‍മാനെ' ഇന്ത്യക്കാര്‍ വീണ്ടും സ്വീകരിച്ചോ? നേടിയ കളക്ഷന്‍
അല്‍ പാച്ചിനോ 82 വയസില്‍ അച്ഛനാകാന്‍ പോകുന്നു; 29 കാരിയായ കാമുകി എട്ടുമാസം ഗര്‍ഭിണി