ഡാൻസിനിടെ തളർന്ന് വീണ് ബ്ലെസ്ലി, പ്രൊമോഷനാണോ സത്യമാണോ എന്ന് ആരാധകര്‍ - വീഡിയോ

Published : Nov 27, 2022, 12:45 PM IST
ഡാൻസിനിടെ തളർന്ന് വീണ് ബ്ലെസ്ലി, പ്രൊമോഷനാണോ സത്യമാണോ എന്ന് ആരാധകര്‍ - വീഡിയോ

Synopsis

ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായി വന്ന ശേഷമാണ് ബ്ലെസ്ലി എന്ന ഗായകനേയും സംഗീത സംവിധായകനേയും ഡാൻസറേയുമെല്ലാം പ്രേക്ഷകർ അടുത്തറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായി വന്ന ശേഷമാണ് ബ്ലെസ്ലി എന്ന ഗായകനേയും സംഗീത സംവിധായകനേയും ഡാൻസറേയുമെല്ലാം പ്രേക്ഷകർ അടുത്തറിഞ്ഞ് തുടങ്ങിയത്. എല്ലാവരിൽ നിന്നും വ്യത്യസ്തമായൊരു മത്സര രീതിയായിരുന്നു ബ്ലെസ്ലിയുടേത്. ഒരിക്കലും ഫൈനലിൽ എത്തില്ലെന്ന് വരെ പ്രവചിച്ചവരെ അമ്പരപ്പിച്ചുകൊണ്ടാണ് ബ്ലെസ്ലി രണ്ടാം സ്ഥാനം നേടിയത്. ഒമർ ലുലുവിന്റെ സിനിമയ്ക്ക് വേണ്ടി ബ്ലെസ്ലി ഗാനമെഴുതുകയും ആലപിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫോറിൽ പങ്കെടുത്ത ഇരുപത് മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥികളിൽ ഒരാളും ബ്ലെസ്ലിയായിരുന്നു.

ബ്ലെസ്ലിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഡാൻസ് റിയാലിറ്റി ഷോയിൽ പെർഫോം ചെയ്യുന്നതിനിടെ തളർന്ന് വീഴുന്ന ബ്ലെസ്ലിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എല്ലാ കാര്യങ്ങളും വളരെ എനർജിയോടെ ചെയ്യാറുള്ള ബ്ലെസ്ലി പെടുന്നനെ തളർന്ന് വീണത് ആരാധകരിലും പ്രേക്ഷകരിലും ആശങ്കയുണ്ടാക്കി. തളർന്ന് വീണ ബ്ലെസ്ലി എഴുന്നേൽക്കാതെ ആയതോടെ സഹമത്സരാർഥികളും വിധികർത്താക്കളും പരിഭ്രമിക്കുന്നതും വീഡിയോയിൽ കാണാം. ബ്ലെസ്ലിയുടെ ആരോ‌ഗ്യത്തിന് വേണ്ടി പ്രാർഥിച്ച് നിരവധി പ്രേക്ഷകരാണ് പുതിയ പ്രമോ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ എന്താണ് നിജസ്ഥിതി എന്ന് ഇതുവരേയ്ക്കും വ്യക്തമായിട്ടില്ല.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ യുട്യൂബ്, ടെലിവിഷൻ, റിയാലിറ്റി ഷോ എന്നിവിടങ്ങളിൽ തിളങ്ങി നിൽക്കുന്ന യുവ പ്രതിഭകളാണ് മാറ്റുരക്കുന്നത്. ബിഗ് ബോസ് റണ്ണർ അപ്പ് എന്ന ടൈറ്റിലോടെയാണ് ഡാൻസിങ് സ്റ്റാർസിൽ ബ്ലെസ്ലി മത്സരാർഥിയായി എത്തിയത്. ഐശ്വര്യ റായിയുടെ മുഖച്ഛായയുമായി വൈറലായ അമ‍ൃതയാണ് ഡാൻസിങ് സ്റ്റാർസിൽ ബ്ലെസ്ലിയുടെ പെയർ. ഇതുവരെയുള്ള ഇരുവരുടേയും പെർഫോമൻസിന് വിധികർത്താക്കളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

മകളുടെ ചോറൂണ്; ഗുരുവായൂരിൽ ആഘോഷമാക്കി നടി സോനു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത