മകളുടെ ചോറൂണ്; ഗുരുവായൂരിൽ ആഘോഷമാക്കി നടി സോനു

Published : Nov 27, 2022, 12:34 PM IST
മകളുടെ ചോറൂണ്; ഗുരുവായൂരിൽ ആഘോഷമാക്കി നടി സോനു

Synopsis

മകൾ ആത്മീയയ്ക്ക് ഇപ്പോൾ 6 മാസമാണ് പ്രായം.

പ്പോഴും മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം വേണിയാണ് സോനു സതീഷ്. വേണിക്ക് ശേഷം ഒരുപാട് കാഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും സോനു സതീഷിന് മിനി സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ചു നൽകിയത് ഈ വേഷമാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സോനു ശക്തമായ കഥാപാത്രമായിട്ടാണ് വീണ്ടും സ്ക്രീനിലേക്ക് മടങ്ങിയെത്തിയത്. മകൾ ജനിച്ചതോടെ അഭിനയത്തിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് താരം.

മിനിസ്‌ക്രീനിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷവും സോനു പങ്കിടാറുണ്ട്. മകളുടെ ചോറൂണ് ഗുരുവായൂർ വെച്ച് നടത്തിയതിന്റെ ചിത്രങ്ങളാണ് താരം പുതിയതായി പങ്കുവെക്കുന്നത്. 'ഗുരുവായൂരപ്പാ നിൻ മുന്നിൽ' എന്ന ക്യാപ്‌ഷനോടെയാണ് സന്തോഷം നിറഞ്ഞ നിമിഷം നടി പങ്കുവെച്ചിട്ടുള്ളത്. കുടുംബസമേതമാണ് ചടങ്ങിൽ എത്തിയിരിക്കുന്നത്. ആശംസയറിയിച്ച് കമന്റ് ചെയ്യുന്ന ഒട്ടുമിക്ക ആളുകൾക്കും താരം മറുപടി നൽകാനും ശ്രമിക്കുന്നുണ്ട്. കുഞ്ഞിന് എന്താണ് പേരിട്ടതെന്ന ചോദ്യത്തിന് ആത്മീയ എന്ന മറുപടി സോനു നൽകുന്നുണ്ട്. നടി അശ്വതിയും പോസ്റ്റിനോട്‌ പ്രതികരിക്കുന്നുണ്ട്. ഇതിനിടയിൽ മകൻ എവിടെയെന്ന ഒരാളുടെ ചോദ്യത്തിന് എനിക്കൊരു മകൾ മാത്രമേയുള്ളു എന്ന വ്യക്തതയും സോനു നൽകുന്നുണ്ട്.

മകൾ ആത്മീയയ്ക്ക് ഇപ്പോൾ 6 മാസമാണ് പ്രായം. താനിപ്പോൾ നൃത്തത്തിൽ പി.എച്ച്.ഡിക്കു ജോയിൻ ചെയ്തുവെന്നും ഭർത്താവിനൊപ്പം ആന്ധ്രയിൽ ആണെന്നും സോനു അടുത്തിടെ പറഞ്ഞിരുന്നു. ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയറാണ്, തങ്ങൾക്കൊപ്പം അമ്മയുമുണ്ട് എന്നും വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ സോനു പറഞ്ഞു. ഇപ്പോൾ ലുക്ക് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലൊന്നുമല്ല. മോൾക്കാണ് തൽക്കാലം മുൻഗണന എന്നും സോനു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സുമംഗലി ഭവയിലായിരുന്നു ഒടുവിലായി സോനു അഭിനയിച്ചത്.

സംഹാര രുദ്രയായ 'കരിങ്കാളി'യായി ദിൽഷ- വീഡിയോ

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക